മഹീന്ദ്ര ടിയുവി300 സെപ്തംബറിൽ എത്തും

By Santheep

മഹീന്ദ്ര ടിയുവി300 എന്ന പേരിൽ പുറത്തിറങ്ങാനിരിക്കുന്ന മോഡൽ ഇപ്പോൾ വലിയ ചർച്ചയാണ് ഓട്ടോ ഉലകത്തിൽ. യുദ്ധടാങ്കിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് മഹീന്ദ്ര ഡിസൈനർമാർ ഈ വാഹനം രൂപകൽപന ചെയ്തിരിക്കുന്നത്.

ദീപാവലി സീസണെ ലാക്കാക്കിയാണ് ഈ വാഹനം എത്തുന്നത്. ചെറു എസ്‌യുവികൾക്ക് പ്രിയം വർധിച്ചിട്ടുള്ള ഇന്ത്യയിൽ ടിയുവി300 മികച്ച പ്രകടനം പുറത്തെടുക്കുമെന്നു തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

Mahindra TUV300

ഇപ്പോൾ പുറത്തുവിട്ടിട്ടുള്ള ചിത്രങ്ങൾ കൺസെപ്റ്റ് സ്കെച്ചുകളാണ്. ഉൽപാദനപ്പതിപ്പ് എത്രത്തോളം ഈ ഡിസൈനിനോട് നീതി പുലർത്തുമെന്ന് കണ്ടുതന്നെ അറിയണം. 4 മീറ്ററിനു താഴെയാണ് ടിയുവി 300 മോഡലിന്റെ വലിപ്പം. അതായത് ഇക്കോസ്പോർട് എസ്‌യുവിക്ക് നേരിട്ടുള്ള ഒരെതിരാളിയാണിവൻ എന്ന്.

മഹീന്ദ്ര വികസിപ്പിച്ചെടുത്ത എംഹോക്ക്80 എന്ന പുതിയ ഡീസൽ എൻജിനായിരിക്കും ടിയുവി 300 മോഡലിൽ ഘടിപ്പിക്കുക. ഇതൊരു 1.5 ലിറ്റർ എൻജിനാണ്. മാന്വൽ, സെമി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാഹനത്തിൽ ഘടിപ്പിക്കുമെന്ന് അറിയുന്നു.

Article Published On: Saturday, August 8, 2015, 17:04 [IST]
English summary
Mahindra TUV300 India Launch Confirmed For September.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X