മഹീന്ദ്ര ടിയുവി300 മോഡലിന്റെ ഇന്റീരിയർ ചിത്രം പുറത്ത്
ഇന്ത്യ അത്യാകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ടിയുവി300. സെപ്തംബർ മാസത്തിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിന്റെ ചില ഭാഗങ്ങൾ നേരത്തെ ടീസ് ചെയ്തിരുന്നു. ഇപ്പോൾ വാഹനത്തിന്റെ ഇന്റീരിയർ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
സ്റ്റീയറിംങ് വീലിൽ താഴെയായി സിൽവർ പട്ട ചേർത്തിരിക്കുന്നതായി കാണാം. ഓഡിയോ ബ്ലൂടൂത്ത് നിയന്ത്രണങ്ങളും സ്റ്റീയറിങ് വീലിൽ ചേർത്തിരിക്കുന്നു.

സ്പീഡോമീറ്റർ, ടാക്കോമീറ്റർ എന്നിവയും ചിത്രത്തിൽ കാണാം. ഇവയ്ക്കിടയിലായി വാണിങ് ലൈറ്റുകൾ ചേർത്തിരിക്കുന്നു.
4 മീറ്ററിനു താഴെയാണ് ടിയുവി 300 മോഡലിന്റെ വലിപ്പം. അതായത് ഇക്കോസ്പോർട് എസ്‌യുവിക്ക് നേരിട്ടുള്ള ഒരെതിരാളി.
യുദ്ധടാങ്കിന്റെ ഡിസൈൻ ശൈലിയുടെ ചുവടുപിടിച്ചാണ് മഹീന്ദ്ര ഡിസൈനർമാർ ഈ കാർ രൂപകൽപന ചെയ്തിരിക്കുന്നത്. കൃത്യമായും ഒരു എസ്‌യുവിയായിരിക്കും ഈ വാഹനമെന്നാണ് കമ്പനി പറയുന്നത്. ഇന്ന് വിപണിയിൽ എസ്‌യുവി എന്ന പേരിൽ ഇടംപിടിച്ചിട്ടുള്ള മിക്ക വാഹനങ്ങളും ക്രോസ്സോവർ സ്വഭാവം പുലർത്തുന്നവയാണ്.
മഹീന്ദ്ര വികസിപ്പിച്ചെടുത്ത എംഹോക്ക്80 എന്ന പുതിയ ഡീസൽ എൻജിനായിരിക്കും ടിയുവി 300 മോഡലിൽ ഘടിപ്പിക്കുക.


Click it and Unblock the Notifications








