മഹീന്ദ്ര ടിയുവി300 ലോഞ്ച് ഇന്ന്
മഹീന്ദ്ര ടിയുവി300 മോഡൽ ഇന്ത്യൻ വിപണിയിലേക്ക് ഇന്ന് എത്തിച്ചേരും. പൂനെയിൽ വെച്ചാണ് ലോഞ്ച് ചടങ്ങുകൾ നടക്കുക. പൂനെ ലോഞ്ചിനു ശേഷം ബങ്കളുരുവിലും ലോഞ്ച് ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. ഇത് നാളെയാണ് (സെപ്തംബർ 11) നടക്കുക.
ഇന്ന് 11 മണിയോടെ ലോഞ്ച് ചടങ്ങുകൾ ആരംഭിക്കും. ഞങ്ങളുടെ പ്രതിനിധി അജിൻക്യാ പാരലികർ ഈ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. വിവരങ്ങൾ ഏത്രയും നേരത്തെ വായനക്കാരിലേക്ക് ഞങ്ങളെത്തിക്കുന്നതാണ്.

1.5 ലിറ്റർ ശേഷിയുള്ള ഒരു ട്വിൻ സ്ക്രോൾ എംഹോക്ക്80 എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ക്വൺടോയിൽ ചേർത്തിട്ടുള്ള എൻജിന്റെ പരിഷ്കരിച്ച രൂപമാണിത്.
80 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് ശേഷിയുണ്ട്. 230 എൻഎം ആണ് ടോർക്ക്. 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനിലും 5 സ്പീഡ് സെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വാഹനം ലഭ്യമാകും.


Click it and Unblock the Notifications








