മഹീന്ദ്ര ടിയുവി ബുക്കിങ് പതിനാറായിരം കവിഞ്ഞു
മഹീന്ദ്ര ടിയുവി300 ബുക്കിങ് 16,000 കവിഞ്ഞു. ഉപഭോക്താക്കൾക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കാൻ ഈ വാഹനത്തിനായിട്ടുണ്ട്. സെഗ്മെന്റിൽ പരമ്പരാഗത എസ്‌യുവി ഡിസൈൻ ശൈലിയിൽ നിർമിക്കപ്പെട്ട മറ്റു വാഹനങ്ങളില്ല.
ഇതിനകം 12,700 ടിയുവി മോഡലുകൾ ഡെലിവറി ചെയ്തിട്ടുണ്ട് മഹീന്ദ്ര. വാഹനത്തിന് ആവശ്യക്കാർ കൂടിയതോടെ ഉൽപാദനം വർധിപ്പിക്കാനുള്ള നീക്കത്തിലാണിവർ.
ഇതിനകം തന്നെ സെഗ്മെന്റിലെ മികച്ച വിൽപനയുണ്ടായിരുന്ന ഇക്കോസ്പോർടിനെ വിൽപനയിൽ മറികടക്കാൻ ടിയുവിക്ക് സാധിച്ചിട്ടുണ്ട്. സെപ്തംബർ മാസത്തിലെ വിൽപനാക്കണക്കുകൾ പ്രകാരം ഇക്കോസ്പോർടിന് 3,142 യൂണിറ്റ് വിൽപനയാണ് ഉണ്ടായത്. മഹീന്ദ്ര ടിയുവിയാകട്ടെ 4,313 യൂണിറ്റ് വിറ്റഴിച്ചു.
1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിനാണ് ടിയുവി300 മോഡലിലുള്ളത്. 84 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. 230 എൻഎം ആണ് ടോർക്ക്. ലിറ്ററിന് 18.49 കിലോമീറ്റർ മൈലേജ് നൽകാൻ വാഹനത്തിന് സാധിക്കും.



Click it and Unblock the Notifications