മഹീന്ദ്ര എക്‌സ്‌യുവി500 തിരിച്ചുവിളിച്ചു
മഹീന്ദ്ര എക്‌സ്‌യുവി500 ക്രോസ്സോവര്‍ തിരിച്ചുവിളിച്ചു. എയര്‍ബാഗ് തകരാറിനെത്തുടര്‍ന്നാണ് തിരിച്ചുവിളി നടത്തുന്നത്.
എയര്‍ബാഗ് സോഫ്റ്റ്‌വെയറിലെ പിഴവുകളാണ് പ്രശ്‌നത്തിന് കാരണമെന്നറിയുന്നു. തിരിച്ചുവിളിക്കുന്ന കാറുകളുടെ എയര്‍ബാഗ് സോഫ്റ്റ്‌വെയര്‍ പുതുക്കുകയാണ് മഹീന്ദ്ര ചെയ്യുക.
എത്ര വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.

ജൂലൈ 2014നു മുന്‍പ് വിപണിയിലെത്തിയ എക്‌സ്‌യുവി മോഡലുകള്‍ക്കാണ് തിരിച്ചുവിളി ബാധകമായിട്ടുള്ളത്. സൈഡ് കര്‍ട്ടന്‍ എയര്‍ബാഗുകളിലാണ് പ്രശ്‌നം കണ്ടെത്തിയതെന്ന് അറിയുന്നു.
തകരാര്‍ പരിഹരിക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജുകളൊന്നും ഈടാക്കുകയില്ല. വാഹനത്തിന്റെ ഘടകഭാഗങ്ങളൊന്നും മാറ്റേണ്ടി വരില്ലെന്നും സോഫ്റ്റ്‌വെയര്‍ പുതുക്കല്‍ മാത്രമാണ് നടക്കുകയെന്നും മഹീന്ദ്ര അറിയിച്ചു. തകരാറുള്ള വാഹനങ്ഹളുടെ ഉപഭോക്താക്കളെ കമ്പനി നേരിട്ട് സമീപിക്കും.
നിങ്ങളുടെ വാഹനം തിരിച്ചുവിളിയിലുള്‍പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഈ ലിങ്ക് വഴി പോയി പരിശോധിക്കാവുന്നതാണ്.


Click it and Unblock the Notifications








