മഹീന്ദ്ര എക്സ്‌യുവി 500നു വേണ്ടി പെട്രോൾ എൻജിൻ നിർമിക്കുന്നു!

By Santheep

ഈയിടെയാണ് മഹീന്ദ്ര എക്സ്‌യുവിയുടെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിയത്. കടുത്ത മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുയാണ് കമ്പനി. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പറയുന്നത് എക്സ്‌യുവി മോഡലിനായി ഒരു പെട്രോൾ എൻജിൻ നിർമിക്കുകയാണ് മഹീന്ദ്ര എന്നാണ്.

രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി നിർമാതാവായ മഹീന്ദ്ര ഒരു ഡീസൽ അധിഷ്ഠിത വാഹനനിർമാതാവാണെന്നു പറയാം. എക്സ്‌യുവി മോഡൽ ഇക്കാലമത്രയും ഡീസൽ എൻജിനുകൾ ഘടിപ്പിച്ചാണ് വിറ്റിരുന്നതും. ഇപ്പോൾ പെട്രോൾ എൻജിനിലേക്കു തിരിയാൻ മഹീന്ദ്രയെ പ്രേരിപ്പിക്കുന്നത് കടുത്ത മത്സരം തന്നെയാണ്.

Mahindra XUV500 To Receive An All New Petrol Engine

ഇതുകൂടാതെ വിദേശവിപണികളെക്കൂടി ലക്ഷ്യം വെച്ചാണ് ഈ പെട്രോൾ എൻജിൻ നിർമാണം നടക്കുന്നത്. ആസ്ത്രേലിയ, അമേരിക്ക, മധ്യേഷ്യ, റഷ്യ എന്നീ വിപണികളിലേക്ക് എക്സ്‌യുവി മോഡലുകൾ കയറ്റിവിടുന്നുണ്ട്. ഇന്ത്യയിലും പെട്രോൾ മോഡലുതൾ ലഭ്യമാക്കിയേക്കും എന്നാണ് കേൾക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

എക്സ്‌യുവിയുടെ പെട്രോൾ മോഡലുകൾക്ക് ഡിസൈൻപരമായി മാറ്റങ്ങളൊന്നുമുണ്ടാകാൻ സാധ്യതയില്ല.

More from DriveSpark

Article Published On: Friday, July 24, 2015, 12:34 [IST]
English summary
Mahindra XUV500 To Receive An All New Petrol Engine.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X