മഹീന്ദ്ര എക്‌സ്‌യുവി എക്‌സ്‌ക്ലൂസീവ് എഡിഷന്‍ ലോഞ്ച് ചെയ്തു
മഹീന്ദ്ര എക്‌സ്‌യുവി മോഡലിന്റെ ഒരു പരിമിത പതിപ്പ് എക്‌സ്‌ക്ലൂസിവ് എഡിഷന്‍ എന്ന പേരില്‍ വിപണിയിലെത്തി. നിരവധി പുതിയ സന്നാഹങ്ങളുമായാണ് ഈ പതിപ്പ് വിപണിയിലെത്തുന്നത്.
കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ കാണാം.

താളുകളിലൂടെ നീങ്ങുക

എക്‌സ്‌യുവി500 മോഡലിന്റെ വി8 വേരിയന്റിലാണ് പരിമിത പതിപ്പ് ലഭ്യമാകുക. മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 14,48,000 രൂപ വില വരും ഈ മോഡലിന്.

എക്‌സ്‌യുവി എക്‌സ്‌ക്ലൂസിവിന്റെ 700 എണ്ണം മാത്രമാണ് വിപണിയിലെത്തുക. ഫ്രണ്ട് വീല്‍ ഡ്രൈവാണ് ഈ പതിപ്പ്. വെള്ള നിറത്തില്‍ മാത്രമേ ലഭിക്കൂ. എന്‍ജിന്‍ അടക്കമുള്ള സാങ്കേതിക സവിശേഷതകളില്‍ യാതൊരു മാറ്റവും ഇല്ല.

പത്ത് പ്രീമിയം ഫീച്ചറുകളാണ് വാഹനത്തില്‍ അധികമായി കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഇവയെക്കുറിച്ച് വരും താളുകളില്‍ വായിക്കാം.

മഹീന്ദ്ര എക്‌സ്‌യുവി500 എക്‌സ്‌ക്ലൂസിവ് എഡിഷന്‍ ഫീച്ചറുകള്‍
- ഇലക്ട്രിക് സണ്‍റൂഫ്
- വോയ്‌സ് മെസ്സേജിങ് സിസ്റ്റം
- റിവേഴ്‌സ് കാമറ
- ആറ് തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്
- സ്‌പോര്‍ടി അലൂമിനിയം പെഡലുകള്‍
- ഇല്യൂമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകള്‍
- ഗ്രേ നിറത്തിലുള്ള അലോയ് വീലുകള്‍
- ആന്റി പിഞ്ച് ഡ്രൈവര്‍ വിന്‍ഡോ
- ഹൈഡ്രോളിക് അസിസ്റ്റഡ് ബോണറ്റ്
- എക്‌സ്‌ക്ലൂസിവ് ബാഡ്ജ്
- ആറ് എയര്‍ബാഗ്
- ഇഎസ്പി
- എബിഎസ്, ഇബിഡി
- ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍
- ഹില്‍ ഡിസന്റ് കണ്‍ട്രോള്‍
- റെയ്ന്‍, ലൈറ്റ് സെന്‍സറുകള്‍
- ടയര്‍ട്രോണിക്‌സ്
- സ്റ്റാറ്റിക് ബെന്‍ഡിങ് പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍
- മൂഡ് ലൈറ്റിങ്

മഹീന്ദ്ര എക്‌സ്‌യുവി500 എക്‌സ്‌ക്ലൂസിവ് എഡിഷന്‍ ഫീച്ചറുകള്‍

മഹീന്ദ്ര എക്‌സ്‌യുവി500 എക്‌സ്‌ക്ലൂസിവ് എഡിഷന്‍ ഫീച്ചറുകള്‍



Click it and Unblock the Notifications








