മഹീന്ദ്രയുടെ വമ്പിച്ച വര്‍ഷവസാന ഓഫറുകള്‍
മഹീന്ദ്ര രാജ്യത്താകമാനം വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഓഫര്‍ 2015 ഡിസംബര്‍ 1 മുതല്‍ 28 വരെ മഹീന്ദ്രയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. പുതുതായി ഇറക്കിയ വാഹനങ്ങളൊഴിച്ച് മറ്റെല്ലാത്തിനും മഹീന്ദ്ര ഓഫര്‍ നല്‍കാറുള്ളത് പതിവാണ്.
മഹീന്ദ്രയുടെ ഏഴ് മോഡലുകള്‍ക്ക് പലവിധ ബെനിഫിറ്റുകളും സ്‌കീമുകളുമുണ്ട്. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ വില്‍പന ഒന്ന്കൂടെ മെച്ചപ്പെടുത്താന്‍ മഹീന്ദ്ര ആഗ്രഹിക്കുന്നു. 2016ലെ സ്റ്റോക്കുകളെ വരവേല്‍ക്കാന്‍ നിലവിലുള്ള സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ ഡീലര്‍മാരും ശ്രമിക്കുന്നു.

താഴെ പറയുന്നവയാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന മോഡലുകളും ബെനിഫിറ്റുകളും
1. വെരിറ്റോ - 50,000 രൂപയുടെ ബെനിഫിറ്റുകള്‍
2. എക്‌സ്‌യുവി - 60,000 രൂപയുടെ ബെനിഫിറ്റുകള്‍
3. പുതിയ സ്‌കോര്‍പ്പിയോ - 80,000 രൂപയുടെ ബെനിഫിറ്റുകള്‍
4. മഹീന്ദ്ര സൈലോ - 83,000 രൂപയുടെ ബെനിഫിറ്റുകള്‍
5. മഹീന്ദ്ര ബോലെറോ - 86,065 രൂപയുടെ ബെനിഫിറ്റുകള്‍
6. മഹീന്ദ്ര ക്വണ്‍ടോ - 1 ലക്ഷം രൂപയുടെ 86,065 രൂപയുടെ ബെനിഫിറ്റുകള്‍
7. സാങ്‌യോങ് റെക്‌സ്ടണ്‍ - 1.75 ലക്ഷം രൂപയുടെ 86,065 രൂപയുടെ ബെനിഫിറ്റുകള്‍
മഹീന്ദ്ര അടുത്തിടെ ടിയുവി300 കോംപാക്റ്റ് എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തിക്കുകയുണ്ടായി. വില്‍പനയുടെ കാര്യത്തില്‍ ഈ മോഡല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. 2016 ജനവരി 15ന് ലോഞ്ച് ചെയ്യാനിരിക്കുന്ന
പുതിയ കെയുവി100 മോഡലിന്‍റെ ബുക്കിംഗും ആരംഭിച്ചിരിക്കുന്നു.


Click it and Unblock the Notifications








