മാരുതി ബലെനോയ്ക്കായി എട്ടാഴ്ച കാത്തിരിക്കണം
മാരുതി ബലെനോ പ്രീമിയം ഹാച്ച്ബാക്ക് ബുക്കു ചെയ്തവർ വാഹനം ഡെലിവറി ചെയ്തു കിട്ടാൻ പരമാവധി എട്ടാഴ്ച കാത്തിരിക്കണം. ആറ് മുതൽ എട്ട് ആഴ്ച വരെയാണ് ബലെനോയുടെ കാത്തിരിപ്പു സമയം.
ബലെനോയുടെ പെട്രോൾ പതിപ്പിന് 4.99 ലക്ഷത്തിനും 7.01 ലക്ഷത്തിനും ഇടയിലാണ് വില. ഡീസൽ പതിപ്പിന് 6.16 ലക്ഷത്തിനും 8.11 ലക്ഷത്തിനും ഇടയിൽ ഷോറൂം വില വരും.

1248സിസി ശേഷിയുള്ള ഫോർ സിലിണ്ടർ എൻജിൻ പതിപ്പ് 74 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 192 എൻഎം ആണ് ടോർക്ക്. 1192സിസി ശേഷിയുള്ള ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് മറ്റൊന്ന്. ഉൽപാദിപ്പിക്കുന്നത് 115 എൻഎം ടോർക്ക്.
ഒരു 5 സ്പീഡ് മാന്വൽ ഗിയർബോക്സ് ചേർത്തിരിക്കുന്നു രണ്ട് എൻജിനോടൊപ്പവും. കൂടാതെ ഒരു ഓട്ടോമാറ്റിക് പതിപ്പുമുണ്ട്. ഇത് ഡെൽറ്റ എന്ന പെട്രോൾ വേരിയന്റിലാണ് ലഭ്യമാക്കിയിട്ടുള്ളത്.


Click it and Unblock the Notifications








