മാരുതി ബലെനോയിൽ കരുത്തേറിയ ഡീസൽ എൻജിൻ?
ബലെനോയിൽ ഡീസൽ എൻജിൻ ഓപ്ഷണലായി ചേർക്കാൻ മാരുതി സുസൂക്കിക്ക് പദ്ധതി. ഒക്ടോബർ മാസത്തിൽ വിപണിയിലെത്തിയ പ്രീമിയം സെഡാനാണിത്.
തരക്കേടില്ലാത്ത പ്രതികരണങ്ങളാണ് മാരുതി ബലെനോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാൽപ്പതിനായിരത്തിലധികം ബുക്കിങ്ങുകൾ ലഭിച്ചിട്ടുണ്ട് ഈ വാഹനത്തിന് ഇതിനകം.
രണ്ട് എൻജിൻ ഓപ്ഷനുകളാണ് മാരുതി ബലെനോയിൽ നൽകിയിട്ടുള്ളത്. പെട്രോൾ, ഡീസൽ എൻജിനുകളാണിവ. ഇതേ എൻജിനുകളാണ് മാരുതി സ്വിഫ്റ്റ് മോഡലിൽ നിലവിൽ ഉപയോഗിക്കുന്നത്. എന്നാൽ, കാര്യമായ ട്യൂണിങ് വ്യതിയാനത്തിന് വിധേയമായിട്ടാണ് ഇവ ബലെനോയിലേക്ക് വരുന്നത്.
1248സിസി ശേഷിയുള്ള ഫോർ സിലിണ്ടർ എൻജിൻ പതിപ്പ് 74 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 192 എൻഎം ആണ് ടോർക്ക്. 1192സിസി ശേഷിയുള്ള ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് മറ്റൊന്ന്. ഉൽപാദിപ്പിക്കുന്നത് 115 എൻഎം ടോർക്ക്.
നിലവിലുള്ള ഡീസൽ എൻജിനെക്കാൾ കരുത്തേറിയ ഒരു പതിപ്പ് ഘടിപ്പിക്കാനാണ് മാരുതി ആലോചിക്കുന്നത്.



Click it and Unblock the Notifications