മാരുതി കാറുകളില്‍ ഐഡ്‌ലിങ് സ്റ്റോപ് സംവിധാനം വരുന്നു

Written By:

മാരുതി സുസൂക്കി കാര്‍ മോഡലുകളില്‍ ഐഡ്‌ലിങ് സ്‌റ്റോപ് സംവിധാനം ചേര്‍ക്കാന്‍ പദ്ധതി. ഇന്ധനക്ഷമതുടെ കാര്യത്തില്‍ വര്‍ധിച്ചു വരുന്ന മത്സരം നേരിടാന്‍ സ്വയം സന്നാഹപ്പെടുത്തുകയാണ് കമ്പനി.

അന്താരാഷ്ട്ര വിപണികളില്‍ സുസൂക്കി മോഡലുകളില്‍ ഐഡ്‌ലിങ് സ്‌റ്റോപ് സിസ്റ്റം ലഭ്യമാണ്. ട്രാഫിക്കിലും മറ്റും ഒരു നിശ്ചിതനേരം വെറുതെ നിറുത്തിയിടേണ്ടുവന്നാല്‍ എന്‍ജിന്‍ സ്വയം ഓഫാകുന്നതാണ് ഈ സിസ്റ്റത്തിന്റെ പ്രത്യേകത. ക്ലച്ച് നല്‍കിയാല്‍ വാഹനം വീണ്ടും സ്റ്റാര്‍ട്ടാകുന്ന ഈ സിസ്റ്റം നിലവില്‍ പ്രീമിയം കാറുകളില്‍ മാത്രമാണ് ലഭിക്കുന്നത്.

ഈ സംവിധാനം ഘടിപ്പിച്ച കാറുകള്‍ക്ക് രണ്ടോ മൂന്നോ കിലോമീറ്റര്‍ അധികം ഇന്ധനലാഭമുണ്ടാകും.

ഐഡ്ലിങ് സ്റ്റോപ് സിസ്റ്റം

വിപണിയിലെ എന്‍ട്രി ലെവല്‍ മോഡലുകളില്‍ ഐഡില്‍ സ്‌റ്റോപ് സംവിധാനം അധികം താമസിക്കാതെ തന്നെ വ്യാപകമാകും എന്ന സൂചനയാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. എന്‍ട്രിലെവല്‍ ബൈക്കുകളിലേക്കു വരെ ഈ സംവിധാനം ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

മാരുതിയുടെ വാഗണ്‍ ആര്‍ മോഡലിലായിരിക്കും ഐഡില്‍ സ്‌റ്റോപ് സിസ്റ്റം ആദ്യം ഘടിപ്പിക്കുക എന്നറിയുന്നു.

കൂടുതല്‍... #മാരുതി #maruti #auto news
English summary
Maruti Cars May Get Idling Stop Srstem.
Story first published: Thursday, April 16, 2015, 12:27 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark