മാരുതി സിയാസ് കൂടുതൽ സുരക്ഷിതത്വമുള്ള കാറാകുന്നു
കാറുകളിലെ സുരക്ഷാസംവിധാനങ്ങൾ വലിയ ചർച്ചയാണിപ്പോൾ. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി സുരക്ഷിതത്വം കൂടിയ കാറുകൾ തെരഞ്ഞെടുക്കാൻ ഉൽസാഹം കാണിക്കുന്നുണ്ട് ഉപഭോക്താക്കൾ. വിദേശങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ കാർനിർമാതാക്കളെയും മാറ്റിച്ചിന്തിപ്പിക്കുന്നുണ്ട്.
പുതിയ വാർത്തകൾ പറയുന്നത് മാരുതി സിയാസ് മോഡലിന്റെ സുരക്ഷാ സംവിധാനങ്ങൾ കൂട്ടുന്നതിനെക്കുറിച്ചാണ്. ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം എന്നുമറിയുക.

ബേസ് വേരിയന്റിൽ തന്നെ ഈ മാറ്റം കാണാനാകും. സിയാസ് വി വേരിയന്റിൽ ഡ്രൈവർസൈഡ് എയർബാഗും എബിഎസ്, ഇബിഡി എന്നീ സന്നാഹങ്ങളുമാണ് ഇതിൽ ചേർക്കുക. ഇതെല്ലാം ഓപ്ഷണലാണ് എന്നുമറിയുക. ഈ സംവിധാനം കൂടാതെയും കാർ വാങ്ങാനാകും.
മാരുതിയുടെ പ്രീമിയം നിലവാരത്തിലുള്ള കാറുകളിലൊന്നാണിത്. പ്രീമിയം കാറുകൾക്കായി തുറന്നിട്ടുള്ള നെക്സ ഡീലർഷിപ്പുകളിലൂടെ ഈ കാർ വിൽക്കുന്നുണ്ട്.


Click it and Unblock the Notifications








