മാരുതി എസ് ക്രോസ്സിന് വിലക്കിഴിവ് പ്രഖ്യാപിച്ചു

By Santheep

ഈയിടെ വിപണിയിലെത്തിയ എസ് ക്രോസ്സ് മോഡലിന് മാരുതി ഓഫറുകൾ പ്രഖ്യാപിച്ചു. നെക്സ ഷോറൂമുകളിലൂടെയാണ് ഈ മോഡൽ മാരുതി വിൽക്കുന്നത്.

പ്രീമിയം കാറുകളുടെ സെഗ്മെന്റിലേക്കുള്ള മാരുതിയുടെ കടന്നുവരവാണ് മാരുതി എസ് ക്രോസ്സ് മോഡലിലൂടെ സംഭവിച്ചത്. ഈ കാറിന്റെ വിൽപനയിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ മാരുതിക്ക് സാധിച്ചിട്ടില്ല.

Maruti offering discounts on S Cross

ദില്ലി എൻ‌സിആർ, ഗുഡ്ഗാവ്, ചെന്നൈ എന്നിവിടങ്ങളിലെ നെക്സ ഷോറൂമുകളിലാണ് നിലവിൽ ഓഫർ പ്രഖ്യാപനം വന്നിരിക്കുന്നത്.

20,000 മുതൽ 1 ലക്ഷം വരെ വിലക്കിഴിവിലാണ് എസ് ക്രോസ്സിന്റെ വിവിധ മോഡലുകൾ ഈ ഷോറൂമുകളിൽ വിൽക്കുന്നത്.

രണ്ട് ഡീസൽ എൻജിനുകൾ ഘടിപ്പിച്ചാണ് സുസൂക്കി എസ് ക്രോസ്സ് വരുന്നത്. 1.3 ലിറ്റർ ശേഷിയുള്ളതും 1.6 ലിറ്റർ ശേഷിയുള്ളതുമാണ് ഈ എൻജിനുകൾ.

1.6 ലിറ്ററിന്റെ ടർബോ എൻജിൻ 1750 ആർപിഎമ്മിൽ 320 എൻഎം ടോർക്ക് ഉൽപാദിപ്പിക്കുന്നു. 118 കുതിരശക്കതിയാണ് എൻജിനുള്ളത്. ഈ എൻജിൻ ലിറ്ററിന് 23.65 കിലോമീറ്റർ മൈലേജ് പുറത്തെടുക്കുന്നു.

1.3 ലിറ്റർ എൻജിൻ 89 കുതിരശക്തിയാണ് ഉൽപാദിപ്പിക്കുന്നത്. മൈലേജ് ലിറ്ററിന് 22.70 കിലോമീറ്റർ.

More from DriveSpark

Article Published On: Tuesday, September 29, 2015, 15:54 [IST]
English summary
Maruti offering discounts on S Cross.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X