മാരുതി എസ് ക്രോസ്സ് 3 ലക്ഷം രൂപ വിലക്കിഴിവോടെ
മാരുതി സുസൂക്കിയുടെ എസ് ക്രോസ്സ് പ്രീമിയം ക്രോസ്സോവർ മോഡൽ ഇപ്പോൾ 3 ലക്ഷം രൂപവരെ വിലക്കിഴിവിൽ ലഭിക്കും. വിപണിയിൽ ഈ വാഹനത്തിന് തെറ്റായ വിലയിടലാണ് മാരുതി നടത്തിയതെന്ന വാദം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിനെ ന്യായീകരിക്കുന്നതാണ് പുതിയ വിലക്കിഴിവ് പ്രഖ്യാപനം.
പ്രീമിയം കാറുകളുടെ ഇടത്തിലേക്ക് കയറിനിൽക്കാനുള്ള മാരുതിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് എസ് ക്രോസ്സ് വിപണിയിലെത്തുന്നത്. തുടക്കത്തിൽ തരക്കേടില്ലാത്ത ബുക്കിങ് ലഭിച്ചുവെങ്കിലും അത് തുടരാൻ മാരുതിക്ക് സാധിച്ചില്ല.
നെക്സ എന്നു പേരായ പ്രത്യേക ഷോറൂമുകൾ വഴിയാണ് എസ് ക്രോസ്സ് വിറ്റഴിക്കുന്നത്. പ്രീമിയം കാറുകൾ മാത്രം വിൽക്കാനായി സൃഷ്ടിച്ചതാണ് ഈ ഷോറൂം സംവിധാനം.
രണ്ട് ഡീസൽ എൻജിനുകളാണ് വാഹനത്തിലുള്ളത്. 1.3 ലിറ്റർ ശേഷിയുള്ളതും 1.6 ലിറ്റർ ശേഷിയുള്ളതുമാണ് ഈ എൻജിനുകൾ. 1.6 ലിറ്ററിന്റെ ടർബോ എൻജിൻ 1750 ആർപിഎമ്മിൽ 320 എൻഎം ടോർക്ക് ഉൽപാദിപ്പിക്കുന്നു. 118 കുതിരശക്തിയാണ് എൻജിനുള്ളത്. ഈ എൻജിൻ ലിറ്ററിന് 23.65 കിലോമീറ്റർ മൈലേജ് പുറത്തെടുക്കുന്നു. 1.3 ലിറ്റർ എൻജിൻ 89 കുതിരശക്തിയാണ് ഉൽപാദിപ്പിക്കുന്നത്. മൈലേജ് ലിറ്ററിന് 22.70 കിലോമീറ്റർ.
1.3 ലിറ്റർ എൻജിൻ പകരുന്നത് ലിറ്ററിന് 23.65 കിലോമീറ്റർ മൈലേജാണ്. 1.6 ലിറ്റർ എൻജിൻ ലിറ്ററിന് 22.07 കിലോമീറ്റർ മൈലേജ് പകരും.



Click it and Unblock the Notifications








