മാരുതി സുസൂക്കി ആൾട്ടോ 800 ഡീസൽ ഈ വർഷം തന്നെ!

Written By:

മാരുതി ആൾട്ടോ 800ന്റെ ഡീസൽ പതിപ്പിനെക്കുറിച്ച് ഏറെനാളായി കേൾക്കുന്നതാണ്. സുസൂക്കി സ്വന്തമായി ഒരു ഡീസൽ എൻജിൻ വികസിപ്പിച്ചെടുക്കുകയും ചെയ്യുകയുണ്ടായി. ഈ വാഹനത്തിന്റെ ലോഞ്ച് 2015ൽ തന്നെ നടക്കുമെന്നാണ് വാർത്തകൾ പറയുന്നത്.

നിലവിൽ 800 മോഡലിന് ഒരു പെട്രോൾ പതിപ്പും സിഎൻജി പതിപ്പുമാണ് ഘടിപ്പിച്ചിട്ടുള്ളത്. സെലെരിയോയിൽ ഘടിപ്പിച്ചിട്ടുള്ള അതേ ഡീസൽ എൻജിൻ തന്നെയായിരിക്കും മാരുതി ആൾട്ടോ 800ൽ ഘടിപ്പിക്കുക എന്നാണ് മനസ്സിലാക്കേണ്ടത്. ലിറ്ററിന് 27.62 കിലോമീറ്റർ മൈലേജ് നൽകുന്നുണ്ട് സെലെരിയോയിൽ ഈ എൻജിൻ.

To Follow DriveSpark On Facebook, Click The Like Button
മാരുതി സുസൂക്കി ആൾട്ടോ 800 ഡീസൽ

46 കുതിരശക്തിയാണ് ഈ ഡീസൽ എൻജിനുള്ളത്. 125 എൻഎം ചക്രവീര്യവും ഉൽപാദിപ്പിക്കുന്നു. എൻജിനോടൊപ്പം 5 സ്പീഡ് മാന്വൽ ഗിയർബോക്സായിരിക്കും ചേർക്കുക.

ഡിസൈനിലും മറ്റ് സാങ്കേതികതകളിലും കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

ഡീസൽ മോഡലിന്റെ വരവ് മാരുതി ആൾട്ടോ 800ന്റെ വിൽപനയം വൻതോതിൽ ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Alto 800 Diesel Expected Launch By 2015 end.
Story first published: Friday, July 31, 2015, 13:43 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark