മാരുതി ആൾട്ടോ 800 ഓണം എഡിഷൻ വിപണിയിൽ

Written By:

ആൾട്ടോ 800 മോഡലിന്റെ പ്രധാന വിപണികളിലൊന്നാണ് കേരളം. ഈ വാഹനം ആദ്യം വിപണി പിടിച്ചപ്പോൾ ഒറ്റദിവസം കൊണ്ട് ഇരുന്നൂറോളം യൂണിറ്റുകൾ ഡെലിവറി ചെയ്ത് മലപ്പുറത്തെ ഒരു ഡീലർ വാർ‌ത്ത സൃഷ്ടിച്ചിരുന്നു. കേരളത്തെ പ്രത്യേകമായി കാണുവാൻ മാരുതി ശ്രമിക്കുന്നതിനു പിന്നിൽ കാര്യമുണ്ട് എന്നാണ് പറഞ്ഞുവന്നത്.

പുതിയ വാർത്തകൾ പറയുന്നത് ആൾട്ടോ 800 മോഡലിന്റെ ഒരു ഓണം എഡിഷൻ പുറത്തുവരുന്നതിനെക്കുറിച്ചാണ്. പതിനഞ്ച് അധിക ഫീച്ചറുകൽ കൂട്ടിച്ചേർത്താണ് ഈ എഡിഷൻ വിപണിയിലെത്തുന്നത്.

ഓണം ഗ്രാഫിക്, റിവേവ്സ് പാർക്കിങ് സെൻസർ, ഡിസൈനർ സീറ്റ് കവറുകൾ, എംബ്രോയ്ഡറി ചെയ്ത കുഷ്യനുകൾ, മ്യൂസിക് സിസ്റ്റം, സ്പീക്കറുകൾ തുടങ്ങിയ സന്നാഹങ്ങളാണ് അധികമായി ചേർത്തിട്ടുള്ളത്.

ഓണം എഡിഷൻ വാങ്ങാനാഗ്രഹിക്കുന്നവർ‌ വാഹനത്തിന്റെ വിലയിലുണ്ടാകുന്ന ചെറിയ വർ‌ധനയും സഹിക്കണം. 17,350 രൂപയാണ് അധികമായി വരിക.

796സിസി ശേഷിയുള്ള പെട്രോൾ എൻജിനാണ് ഈ വാഹനത്തിലുള്ളത്. 47.32 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കുന്നു. 96 എൻഎം ആണ് ചക്രവീര്യം. ലിറ്ററിന് 22.74 കിലോമീറ്റർ മൈലേജ് നൽകാൻ ഈ എൻജിന് സാധിക്കുന്നു.

Cars താരതമ്യപ്പെടുത്തൂ

മാരുതി സുസുക്കി ആള്‍ട്ടോ 800
മാരുതി സുസുക്കി ആള്‍ട്ടോ 800 വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Alto 800 Onam Edition Gets 15 Special Features.
Story first published: Wednesday, August 19, 2015, 11:34 [IST]
Please Wait while comments are loading...

Latest Photos