മാരുതി ബലെനോയ്ക്ക് വൻ ബുക്കിങ്
മാരുതി ബലെനോ ഹാച്ച്ബാക്ക് ലോഞ്ച് ചെയ്ത് രണ്ടുദിവസമേ ആകുന്നുള്ളൂ. വിപണിയിൽ നിന്നുള്ള പ്രതികരണം വാഹനത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു. രണ്ടുദിവസംകൊണ്ട് 4500 ബുക്കിങ് നേടാൻ ബലെനോയ്ക്ക് സാധിച്ചിട്ടുണ്ട്.
പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ കടത്ത മത്സരമാണ് നിലനിൽക്കുന്നത്. ഹോണ്ടയുടെ ജാസ്സ്, ഹ്യൂണ്ടായ് എലൈറ്റ് ഐ20 എന്നീ വാഹനങ്ങൾ മികച്ച നിലയിൽ വിറ്റുപോകുന്നുണ്ട്. ഇവയെ എതിരിടാനുള്ള ശേഷി ബലെനോയ്ക്കുണ്ടോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. വരുംനാളുകളിൽ ഇതുസംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കും.

പ്രീമിയം കാറുകൾ വിൽക്കാനായി മാരുതിയുണ്ടാക്കിയ പ്രത്യേക ഷോറൂമുകൾ വഴിയാണ് ഈ കാറുകൾ വിറ്റഴിക്കപ്പെടുന്നത്.
1248സിസി ശേഷിയുള്ള ഫോർ സിലിണ്ടർ എൻജിൻ പതിപ്പ് 74 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 192 എൻഎം ആണ് ടോർക്ക്. 1192സിസി ശേഷിയുള്ള ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് മറ്റൊന്ന്. ഉൽപാദിപ്പിക്കുന്നത് 115 എൻഎം ടോർക്ക്.
ഒരു 5 സ്പീഡ് മാന്വൽ ഗിയർബോക്സ് ചേർത്തിരിക്കുന്നു രണ്ട് എൻജിനോടൊപ്പവും. കൂടാതെ ഒരു ഓട്ടോമാറ്റിക് പതിപ്പുമുണ്ട്. ഇത് ഡെൽറ്റ എന്ന പെട്രോൾ വേരിയന്റിലാണ് ലഭ്യമാക്കിയിട്ടുള്ളത്.


Click it and Unblock the Notifications








