മാരുതി സുസൂക്കി ബലെനോ ഹാച്ച്ബാക്ക് അവതരിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്!

By Santheep

ഫ്രാങ്ഫർട്ട് മോട്ടോർ ഷോയിൽ മാരുതി സുസൂക്കി ബലെനോ ഹാച്ച്ബാക്ക് അവതരിച്ചു. ഏറ്റവും പരിഷ്കൃതമായ ഒരു ഹാച്ച്ബാക്ക് മോഡൽ നിർമിച്ചെടുക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും പ്രസ്തുത ലക്ഷ്യം ഫലപൂർത്തിയിലെത്തിയെന്നാണ് വിശ്വാസമെന്നും ബലെനോയുടെ നിർമാണത്തിന് മേൽനോട്ടം വഹിച്ച സുസൂക്കി ചീഫ് എൻജിനീയർ കുനിഹികോ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.

മാരുതി സുസൂക്കി ബലെനോ ഹാച്ച്ബാക്ക് അവതരിച്ചു!

വൈആർഎ എന്ന രഹസ്യനാമത്തിലാണ് സുസൂക്കി ബലെനോ ഹാച്ച്ബാക്ക് മോഡൽ വികസിപ്പിച്ചു വന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടെസ്റ്റ് ചെയ്യുന്നതിന്റെ ചാരപ്പടങ്ങൾ ഇതിനകം തന്നെ നമ്മൾ കണ്ടിട്ടുണ്ട്.

മാരുതി സുസൂക്കി ബലെനോ ഹാച്ച്ബാക്ക് അവതരിച്ചു!

ദീപാവലി സീസൺ ലക്ഷ്യമിട്ട് ബലെനോ ഇന്ത്യയിലെത്തുമെന്ന് കേൾക്കുന്നു. ചില റിപ്പോർട്ടുകൾ പറയുന്നതു പ്രകാരം ഒക്ടോബർ 26ന് ഈ വാഹനം വിപണി പിടിക്കും.

മാരുതി സുസൂക്കി ബലെനോ ഹാച്ച്ബാക്ക് അവതരിച്ചു!

ഇന്ത്യയിൽ പ്രീമിയം ഹാച്ച്ബാക്കുകളുടെ സെഗ്മെന്റിലാണ് ബലെനോ ഇടംപിടിക്കുക. ഹോണ്ട ജാസ്സ് പോലുള്ള മോഡലുകൾ മികച്ച പ്രകടനം നടത്തുന്ന സെഗ്മെന്റാണിത്. പ്രീമിയം കാറുകൾ മാത്രം വിൽക്കുന്നതിനായി മാരുതിയുടെ നെക്സ ഷോറൂമുകൾ തയ്യാറായിട്ടുണ്ട്. ബലെനോ ഈ ഷോറൂമുകളിലൂടെ വിറ്റഴിക്കും.

മാരുതി സുസൂക്കി ബലെനോ ഹാച്ച്ബാക്ക് അവതരിച്ചു!

3,995 മില്ലിമീറ്റർ നീളമാണ് സുസൂക്ക് ബലെനോയ്ക്കുള്ളത്. വീതി 1,745 മില്ലിമീറ്റർ. 1,470 മില്ലിമീറ്ററാണ് നീളം. 355 ലിറ്റർ എന്ന മികച്ച് ബൂട്ട്സ്പേസ് പ്രദാനം ചെയ്യുന്നുണ്ട് ഈ ഹാച്ച്ബാക്ക്.

മാരുതി സുസൂക്കി ബലെനോ ഹാച്ച്ബാക്ക് അവതരിച്ചു!

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾടി ഫങ്ഷൻ സ്റ്റീയറിങ് വീൽ തുടങ്ങിയ സംവിധാനങ്ങൾ ബലെനോയുടെ ഇന്റീരിയറിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

മാരുതി സുസൂക്കി ബലെനോ ഹാച്ച്ബാക്ക് അവതരിച്ചു!

സുസൂക്കി പുതുതായി വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോമിലാണ് ബലെനോ വരുന്നത്. 1.0 ലിറ്റർ ബൂസ്റ്റർജെറ്റ്, 1.2 ലിറ്റർ ഡ്യുവൽജെറ്റ്, എസ്എച്ച്‌വിഎസ് സിസ്റ്റം ചേർത്തിട്ടുള്ള 1.2 ലിറ്റർ ഡ്യുവൽജെറ്റ് എന്നീ എൻജിനുകളാണ് ബലെനോയിൽ ഘടിപ്പിക്കുക.

എന്താണ് എസ്എച്ച്‌വിഎസ്?

എന്താണ് എസ്എച്ച്‌വിഎസ്?

മാരുതി സിയാസിൽ ഈയിടെ ചേർത്ത ഒരു ഹൈബ്രിഡ് സാങ്കേതികതയാണിത്. ട്രാഫിക്കുകളിൽ എൻജിൻ‌ അധികസമയം ഓൺ ചെയ്തിടേണ്ടിവരുമ്പോഴുള്ള ഇന്ധനനഷ്ടം പരിഹരിക്കുന്ന സ്റ്റാർട് സ്റ്റോപ് സിസ്റ്റം ഈ ഹൈബ്രിഡ് സാങ്കേതികതയുടെ ഭാഗമാണ്. എൻജിൻ അധികനേരം ഐഡിലിൽ കിടക്കുമ്പോൾ തനിയെ ഓഫാവുകയും ക്ലച്ച് നൽകുന്ന മാത്രയിൽ ഓണാവുകയും ചെയ്യുന്നു ഈ സാങ്കേതികതയിൽ. ബ്രേക്ക് എനർജി ശേഖരിക്കുന്ന സിസ്റ്റവും ടോർക്ക് അസിസ്റ്റുമെല്ലാം ഈ സാങ്കേതികതയുടെ ഭാഗമാണ്. ഇന്ധനക്ഷമത ഗണ്യമായി വർധിക്കുന്നു എന്നതാണ് നേട്ടം.

Article Published On: Thursday, September 17, 2015, 7:25 [IST]
English summary
Maruti Suzuki Baleno Hatchback Unveiled At 2015 Frankfurt Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X