മാരുതി ബലെനോ ഒക്ടോബർ 26ന്?

Written By:

ബലെനോ ഹാച്ച്ബാക്കിന്റെ ടീസർ ചിത്രം മാരുതി വെബ്സൈറ്റിൽ പ്രത്യക്ഷപെട്ടു. ലോഞ്ചിന് ഇനി അധികനാളുകളില്ല എന്ന സൂചനയാണ് ഇത് തരുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം ഒക്ടോബർ 26നായിരിക്കും ബലെനോയുടെ ലോഞ്ച് നടക്കുക.

മാരുതി നെക്സ ഡീലർഷിപ്പുകളിലൂടെയാണ് ബലെനോ ഹാച്ച്ബാക്ക് വിൽക്കുക. പ്രീമിയം കാറുകൾ മാത്രം വിൽക്കുന്നതിനായി മാരുതി രൂപപ്പെടുത്തിയ പുതിയ ഡീലർഷിപ്പ് ശൃംഖലയാണിത്.

Maruti Suzuki Baleno Teased Launching On 26th October

നിലവിൽ എസ് ക്രോസ്സ് എസ്‌യുവി മോഡൽ മാത്രമാണ് നെക്സ ഷോറൂമുകൾ വഴി വിൽക്കുന്നത്.

ഹോണ്ട ജാസ്സ്, ഹ്യൂണ്ടായ് എലൈറ്റ് ഐ20 തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലുകളോടാണ് ബലെനോ ഏറ്റുമുട്ടേണ്ടത്. 7.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയിലായിരിക്കും ഈ കാറിന് വില എന്നനുമാനിക്കപ്പെടുന്നു.

സുസൂക്കിയുടെ ബൂസ്റ്റർജെറ്റ് സാങ്കേതികതയിൽ നിർമിച്ച 1 ലിറ്റർ പെട്രോൾ എൻജിനായിരിക്കും ബലെനോയിൽ ഘടിപ്പിക്കുക. 1.3 ലിറ്ററിന്റെ ഒരു ഡീസൽ എൻജിനും വാഹനത്തിലുണ്ടായിരിക്കും.

English summary
Maruti Suzuki Baleno Teased Launching On 26th October.
Story first published: Wednesday, September 30, 2015, 9:28 [IST]
Please Wait while comments are loading...

Latest Photos