മാരുതി സെലെരിയോ സെഡ്എക്‌സ്‌ഐ ഓട്ടോമാറ്റിക് പതിപ്പ് വിപണിയില്‍

Written By:

ജാപ്പനീസ് കാര്‍നിര്‍മാതാവായ മാരുതി സുസൂക്കിയുടെ സെലെരിയോ മോഡലിന് ഒരു പുതിയ സെമി ഓട്ടോമാറ്റിക് വേരിയന്റു കൂടി ലഭിച്ചു.

ഏറ്റവും ഉയര്‍ന്ന വേരിയന്റില്‍ സെമി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമാക്കണമെന്ന ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഈ നടപടി. കൂടുതല്‍ വായിക്കാം താഴെ.

To Follow DriveSpark On Facebook, Click The Like Button
മാരുതി സെലെരിയോ സെഡ്എക്‌സ്‌ഐ ഓട്ടോമാറ്റിക് പതിപ്പ് വിപണിയില്‍

സെലെരിയോയുടെ എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ വേരിയന്റുകളില്‍ മാത്രമേ സെമി ഓട്ടോമാറ്റിക് (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) ലഭ്യമായിരുന്നുള്ളൂ. ഉയര്‍ന്ന സെഡ്എക്‌സ്‌ഐ പതിപ്പില്‍ കൂടി സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കണമെന്ന് ഉപഭോക്താക്കളില്‍ നിന്ന് ദീര്‍ഘകാലമായി ആവശ്യമുയര്‍ന്നതു കൂടി പരിഗണിച്ചാണ് പുതിയ നീക്കം.

മാരുതി സെലെരിയോ സെഡ്എക്‌സ്‌ഐ ഓട്ടോമാറ്റിക് പതിപ്പ് വിപണിയില്‍

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4,99,000 രൂപയാണ് പുതിയ സെലെരിയോ സെഡ്എക്‌സ്‌ഐ വേരിയന്റിന് വില.

മാരുതി സെലെരിയോ സെഡ്എക്‌സ്‌ഐ ഓട്ടോമാറ്റിക് പതിപ്പ് വിപണിയില്‍

സെഡ്എക്‌സ്‌ഐ മാന്വല്‍ വേരിയന്റില്‍ നിലവില്‍ ലഭിക്കുന്ന അതേ സൗകര്യങ്ങള്‍ തന്നെയാണ് ഈ ഓട്ടോമാറ്റിക് പതിപ്പിലും ലഭിക്കുക.

മാരുതി സെലെരിയോ സെഡ്എക്‌സ്‌ഐ ഓട്ടോമാറ്റിക് പതിപ്പ് വിപണിയില്‍

സെലെരിയോയുടെ വിപണിപ്രവേശം മാരുതിയുടെ വില്‍പനയെ വന്‍തോതില്‍ ഉയര്‍ത്തുകയുണ്ടായി. പുതിയ വേരിയന്റുകൂടി വരുന്നതോടെ വില്‍പന ഇനിയും വര്‍ധിക്കുമെന്നാണ് കരുതേണ്ടത്.

മാരുതി സെലെരിയോ സെഡ്എക്‌സ്‌ഐ ഓട്ടോമാറ്റിക് പതിപ്പ് വിപണിയില്‍

ഈ വാഹനത്തിന്റെ ഒരു ഡീസല്‍ പതിപ്പു കൂടി വിപണി പിടിക്കാനുണ്ട്. 2015 അവസാനമാകുമ്പോഴേക്ക് ഈ പതിപ്പും ഷോറൂമുകളിലെത്തിയേക്കും.

കൂടുതല്‍... #maruti suzuki celerio
English summary
Maruti Suzuki Celerio Launched In ZXI Automatic Trim Option.
Story first published: Saturday, May 9, 2015, 12:17 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark