മാരുതി സിയാസിന് പുതിയ ഉയര്‍ന്ന വേരിയന്റ്

Written By:

മാരുതി സുസൂക്കി സിയാസിന് പുതിയ ഉയര്‍ന്ന വേരിയന്റ് വിപണിയിലെത്തി. നിലവില്‍ ഏറ്റവുമുയര്‍ന്ന പതിപ്പ് സിയാസ് സെഡ് (ഓപ്ഷണല്‍) ആണ്. ഈ പതിപ്പിന് പകരമായാണ് പുതിയ പതിപ്പെത്തുന്നത്. സിയാസ് സെഡ് പ്ലസ് എന്നാണ് പുതിയ ഉയര്‍ന്ന പതിപ്പ് അറിയപ്പെടുക.

നിരവധി പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ സിയാസ് പതിപ്പ് വിപണിയിലെത്തുക. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ സിയാസ് സെഡ് പ്ലസ് വിപണിയിലെത്തും. കൂടുതല്‍ വിവരങ്ങള്‍ താളുകളില്‍.

മാരുതി സിയാസിന് പുതിയ ഉയര്‍ന്ന വേരിയന്റ്

താളുകളിലൂടെ നീങ്ങുക.

മാരുതി സിയാസിന് പുതിയ ഉയര്‍ന്ന വേരിയന്റ്

1373സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് സിയാസിലുള്ളത്. ഈ എന്‍ജിന്‍ 91.15 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 130 എന്‍എം ചക്രവവീര്യമാണ് പെട്രോള്‍ എന്‍ജിനുള്ളത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍്ത്തും 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്തും ഈ എന്‍ജിന്‍ പതിപ്പ് ലഭിക്കുന്നു.

മാരുതി സിയാസിന് പുതിയ ഉയര്‍ന്ന വേരിയന്റ്

1248സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് സിയാസിലുള്ളത്. കുതിരശക്തി 88.47. ചക്രവീര്യം 200 എന്‍എം.

ഫീച്ചറുകള്‍

ഫീച്ചറുകള്‍

  • തുകല്‍ പൊതിഞ്ഞ സ്റ്റീയറിങ് വീല്‍
  • തുകല്‍ സീറ്റുകള്‍
  • പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
  • 16 ഇഞ്ച് അലോയ് വീലുകള്‍
  • വോയ്‌സ് കമാന്‍ഡ്
  • നേവിഗേഷന്‍
പുതിയ സിയാസ് പതിപ്പുകളുടെ വില

പുതിയ സിയാസ് പതിപ്പുകളുടെ വില

  • മാരുതി സുസൂക്കി സിയാസ് സെഡ്എക്‌സ്‌ഐ (പെട്രോള്‍) - 9,08,197 (ദില്ലി എക്സ്‌ഷോറൂം നിരക്ക്)
  • മാരുതി സുസൂക്കി സിയാസ് സെഡ്ഡിഐ (ഡീസല്‍) - 10,37,423 (ദില്ലി എക്സ്‌ഷോറൂം നിരക്ക്)
English summary
Maruti Suzuki Ciaz Now Offered In Z Plus Trim Level In India.
Story first published: Wednesday, January 28, 2015, 12:54 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark