ഇഗ്നിസ് ഇന്ത്യയിലുണ്ടാക്കും ജർമനിയിൽ വിൽക്കും!
ഇഗ്നിസ് മോഡൽ ഇന്ത്യൻ വിപണിയിൽ നിന്നും കയറ്റി അയയ്ക്കാൻ സുസൂക്കിക്ക് പദ്ധതിയുണ്ടെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ നിർമിത വാഹനങ്ങൾ ജർമനിയിലേക്ക് കയറ്റി അയയ്കാനാണ് പരിപാടി.
ഇത് 2016ൽ സംഭവിക്കും. ജർമനിയെക്കൂടാതെ മറ്റു ചിലയിടങ്ങളിലേക്കും ഈ വാഹനം ഇന്ത്യയിൽ നിന്ന് എത്തിച്ചേരും.
സുസൂക്കിയുടെ ഏഎം4 എന്ന കൺസെപ്റ്റിന്റെ ഉൽപാദനരൂപമാണ് ഇഗ്നിസ്. ഈ കാർ ടോക്കിയോ മോട്ടോർ ഷോയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു.

ഇന്ത്യയിലെ നിലവിലെ ചെറുകാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് ഈ കണ്‍സെപ്റ്റിന്റെ അളവുതൂക്കങ്ങള്‍. ആകെ നീളം 3,693 മില്ലിമീറ്ററാണ്. ഈ ഫോര്‍വീല്‍ ഡ്രൈവ് കാറില്‍ 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു. സുസൂക്കി തന്നെയാണ് ഈ എന്‍ജിന്റെ നിര്‍മാതാവ്.
തികച്ചും പുതിയ പ്ലാറ്റ്‌ഫോമിലാണ് ഐഎം-4 മിനി ഫോര്‍വീലര്‍ കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. ചെറുകാര്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതില്‍ വിദഗ്ധരായ സുസൂക്കി എന്‍ജിനീയര്‍മാരുടെ കൈക്കണക്ക് കൃത്യമായി വീണിരിക്കുന്നു ഈ വാഹനത്തില്‍.


Click it and Unblock the Notifications








