മാരുതി സുസൂക്കി മാതൃദേശത്തേക്ക് കാറുകൾ കയറ്റുമതി ചെയ്യും

By Santheep

ഇന്ത്യയിലെ ഏറ്റവും വലിയ കാർനിർമാതാവായി മാരുതി വളർന്നത് സുസൂക്കിയുടെ ഏറ്റെടുക്കലിനു ശേഷമാണെന്നു പറയാം. ഹ്യൂണ്ടായിയെപ്പോലുള്ള കരുത്തൻ എതിരാളികളോടുപോലും പിടിച്ചുനിൽക്കാൻ താക്കത്തുള്ള കമ്പനിയായി മാരുതിയെ മാറ്റിയത് സുസൂക്കിയാണ്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാരുതി കാറുകൾ കയറ്റി അയയ്ക്കപ്പെടുന്നുണ്ട്. അവിടങ്ങളിൽ പക്ഷെ, സുസൂക്കി ബ്രാൻഡിലാണ് ഇവ വിൽക്കുക.

പുതിയ വാർത്തകൾ പറയുന്നത്, മാരുതി സുസൂക്കി ഇന്ത്യയിൽ നിർമിക്കുന്ന മോഡലുകൾ സുസൂക്കിയുടെ ജന്മദേശമായ ജപ്പാനിലേക്ക് കയറ്റി അയയ്ക്കാൻ പദ്ധതി തയ്യാറാവുന്നതിനെക്കുറിച്ചാണ്.

മാരുതി

സുസൂക്കി വികസിപ്പിച്ചെടുത്തിട്ടുള്ള, വൈആർഎ കൺസെപ്റ്റ് എന്നറിയപ്പെടുന്ന എസ്‌യു‌വി മോഡലായിരിക്കും ആദ്യമായി സ്വദേശത്തേക്ക് കയറ്റിവിടുന്ന മോഡൽ. ഈ കാർ നിർമിക്കുക സുസൂക്കി ഗുജറാത്തിൽ നിർമിക്കുന്ന പ്ലാന്റിലായിരിക്കുമെന്നും കേൾക്കുന്നുണ്ട്.

നിലവിൽ ഫോഡ് ഇന്ത്യ മാത്രമാണ് ഇന്ത്യയിൽ നിർമിച്ച വാഹനങ്ങൾ വികസിതരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്.

മാരുതി സുസൂക്കി

കൂടുതൽ വാഹനങ്ങൾ ഇന്ത്യയിൽ നിർമിച്ച് ജപ്പാനിലേക്കെത്തിക്കാൻ സുസൂക്കിക്ക് പദ്ധതിയുണ്ടെന്ന് ഗകേൾക്കുന്നു. ഇന്ത്യയിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന തൊഴിൽശക്തിയാണ് ഇത്തരം നീക്കങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

More from DriveSpark

Article Published On: Monday, July 13, 2015, 16:10 [IST]
English summary
Maruti Suzuki To Export New Models To Its Homeland.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X