ഫ്ളിപ്കാര്‍ട്ടിലൂടെ ഒരു മാരുതി കാർ സ്വന്തമാക്കൂ

By Praseetha

ഓൺലൈൻ വഴി ഒരു കാർ സ്വന്തമാക്കിയാൽ എങ്ങനെയിരിക്കും? മാരുതി സുസുക്കി ഇപ്പോളിതാ വാഹനത്തിന്റെ ബുക്കിംങും പർച്ചേസും ഫ്ളിപ്കാർട്ട് വഴി സുഗമമാക്കിയിരിക്കുകയാണ്. ഫ്ളിപ്കാർട്ട് മാരുതി കാറുകളുടെ ബുക്കിംഗ് സ്വീകരിക്കുമെങ്കിലും നിലവിൽ ഈ സൗകര്യം ബാംഗ്ളൂരിൽ മാത്രമായിരിക്കും ലഭ്യമാവുക.

എല്ലാ മാരുതി കാറുകളും ഇപ്പേൾ ഫ്ളിപ്കാർട്ടിൽ ലഭ്യമാണ്. എന്നാൽ നെക്സ ഔട്ട്‌ലെറ്റുകൾ വഴി ലഭിക്കുന്ന ബലേനോ, എസ്-ക്രോസ് എന്നീ മോഡലുകൾ ഇവിടെ ലഭ്യമല്ല. ഫ്ളിപ്കാർട്ട് മുഖേന വാഹനങ്ങൾ ബുക്ക് ചെയ്യാനുള്ള നടപടിക്രമങ്ങൾ ലളിതമാണ്.

മാരുതി സുസുക്കി

ഉപഭോക്താക്കൾക്ക് തങ്ങൾ ആഗ്രഹിക്കുന്ന മോഡലുകൾ ഫ്ളിപ്കാർട്ടിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്. അടുത്തതായി ചെയ്യേണ്ടത് 10,000 രൂപ ബുക്കിംഗ് എമൗണ്ടായി ഫ്ളിപ്കാർട്ടിന് നൽകുക എന്നതാണ്. പണം നിങ്ങൾക്ക് ഓണ്‍ലൈൻ വഴി അടയ്ക്കാവുന്നതാണ് . ക്യാഷ് ഓൺ ഡെലിവറി എന്ന സൗകര്യം നിലവിൽ ഏർപ്പെടുത്തിയിട്ടില്ല.

ഫ്ളിപ്കാർട്ടിൽ ബുക്കിംഗ് കഴിഞ്ഞാലുടൻ അടുത്തുള്ള ഡീലർമാര്‍ കൂടുതൽ വിവരങ്ങൾക്കായി ഉപഭോക്താക്കളെ സമീപിക്കുന്നതായിരിക്കും. അതിനൊപ്പം ടെസ്റ്റ് ഡ്രൈവും മറ്റുള്ള സജ്ജീകരണങ്ങളും ഡീലർമാർ ഒരുക്കി തരുന്നതാണ്.

ഫ്ളിപ്കാർട്ടിന്റെ ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്ക് സ്പെഷ്യൽ ഓഫറുകൾ ലഭിക്കും. ഷോറൂം വിലയിൽ 9,999 രൂപയുടെ കിഴിവും മാരുതി ഇൻഷൂറൻസിൽ 5,001 രൂപയുടെ കിഴിവും ഉണ്ടായിരിക്കും. വാഹനത്തിന്റെ ഡെലിവറിക്ക് ശേഷം 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭ്യക്കുന്നതാണ്.

ഫ്ളിപ്കാർട്ട് ആപ്പ് വഴി ഉപഭോക്താക്കൾക്ക് എക്സേഞ്ച് ഓഫറുകൾ ലഭിക്കും. പഴയ മോഡലുകളുടെ എക്സേഞ്ചിനാണെങ്കിൽ 10,000 രൂപ വരെ കിഴിവുണ്ട്. വാഹനത്തിന്റെ ഡെലിവറി സമയത്ത് ഫ്ളിപ്കാർട്ട് എല്ലാ ആക്സറീസിനും പത്ത് ശതമാനം ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, December 26, 2015, 15:58 [IST]
English summary
Maruti Suzuki Can Be Booked On Flipkart By Bangalore Market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X