മാരുതി സുസൂക്കി ഈക്കോയെ പുതുക്കുന്നു

Written By:

മാരുതി സുസൂക്കിയുടെ ഈക്കോ മിനിവാനിന് ഒരു പുതുക്കല്‍ നല്‍കാന്‍ തീരുമാനമായതായി അറിയുന്നു. കാലമേറെയായി കാര്യപ്പെട്ട പുതുക്കലുകളൊന്നും ലഭിക്കാത്ത ഈ വാഹനത്തിന്റെ ഡിസൈന്‍ ഏറെക്കുറെ കാലഹരണപ്പെട്ടിട്ടുണ്ട്.

പുതുക്കിയ ഈക്കോ 2015ല്‍തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കുമെന്നാണ് അറിയുന്നത്. എക്സ്റ്റീരിയര്‍ ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം. ഇന്റീരിയറിലും മാറ്റങ്ങളുണ്ടാകും.

ഉയര്‍ന്ന വേരിയന്റുകളില്‍ ഏസി സൗകര്യമുണ്ടായിരിക്കും. സുരക്ഷാ സൗകര്യങ്ങളും വര്‍ധിപ്പിക്കും.

2015 അവസാനത്തിലായിരിക്കും വാഹനത്തിന്റെ വിപണിപ്രവേശം നടക്കുക. നിലവില്‍ 3,36,775 രൂപയിലാണ് (ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം) ഈക്കോ മോഡലിന് വില തുടങ്ങുന്നത്. 4,43,467 രൂപയില്‍ വിലകള്‍ അവസാനിക്കുന്നു.

1.2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇത് ഇന്ത്യയുടെ നാലാംകരിമ്പുകച്ചട്ടം അനുസരിക്കുന്നുണ്ട്. 73 കുതിരശക്തിയും 101 എന്‍എം ചക്രവീര്യവും പകരുന്നു ഈ എന്‍ജിന്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു എന്‍ജിനോട്.

English summary
Maruti Suzuki To Give Eeco Much Needed Facelift In 2015.
Story first published: Saturday, January 31, 2015, 11:53 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark