മാരുതി വര്‍ഷത്തില്‍ 2100 യുവാക്കള്‍ക്ക് പരിശീലനം നല്‍കും

By Santheep

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വിപണി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വിദഗ്ധത്തൊഴിലാളികളുടെ അഭാവം. ഗുജറാത്തില്‍ പുതിയ പ്ലാന്റ് തുറക്കാന്‍ പദ്ധതിയുള്ള മാരുതി ഇവിടെ നേരിടുന്ന പ്രധാന പ്രശ്‌നവും ഇതുതന്നെയാണ്. വിദ്യാഭ്യാസപരമായി പൊതുവില്‍ പിന്നാക്കം നില്‍ക്കുന്ന ഈ സംസ്ഥാനത്തില്‍ ഓട്ടോമൊബൈലില്‍ വിദഗ്ധ പരിശീലനം ലഭിച്ച തൊഴിലാളികളെ കിട്ടാനില്ല എന്നതാണവസ്ഥ.

രാജ്യത്തെമ്പാടും ഏറിയും കുറഞ്ഞും ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇതിനെ കളത്തിലിറങ്ങി നേരിടാനാണ് മാരുതി ഇപ്പോള്‍ ആലോചിക്കുന്നത്.

വര്‍ഷത്തില്‍ 2100 പേര്‍ക്കെങ്കിലും വിദഗ്ധ പരിശീലനം ലഭിക്കുന്ന വിധത്തില്‍ രാജ്യെമ്പാടും പരീശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കമ്പനി ആലോചിക്കുന്നതായി അറിയുന്നു.

Maruti Suzuki Gives 2100 Youngsters Automotive Training

2013ലെ കമ്പനീസ് ആക്ട് പ്രകാരം 500 കോടിയുടെ ആസ്തിയുള്ള കോര്‍പറേറ്റ് കമ്പനികള്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ചട്ടങ്ങള്‍ അനുസരിക്കേണ്ടതായുണ്ട്. ഒരു നിശ്ചിത തുക സാമൂഹ്യസേവനത്തിനായി മാറ്റിവെക്കണം. വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതു പ്രകാരം മാരുതിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് ഇത് നടക്കുക.

പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളിലെ സര്‍വീസ് സെന്ററുകളില്‍ തൊഴിലാളികള്‍ക്ക് ക്ഷാമമുണ്ടാകില്ല എന്നതാണ് ഈ പദ്ധതി കൊണ്ടുള്ള നേട്ടങ്ങളിലൊന്ന്.

More from DriveSpark

Article Published On: Friday, May 8, 2015, 15:38 [IST]
English summary
Maruti Suzuki Gives 2100 Youngsters Automotive Training.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X