മാരുതി വിറ്റാര ചെറു എസ്‌യുവി ഇന്ത്യയിലെത്തി?
സുസൂക്കി പുതുതായി വികസിപ്പിച്ചെടുത്ത വിറ്റാര ചെറു എസ്‌യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി വിവരം ലഭിച്ചു. മാരുതി ബ്രാൻഡിൽ ഈ വാഹനം വിപണി പിടിക്കാൻ ഇനി അധികം നാളുകളില്ല എന്നതിന്റെ സൂചനയായാണ് ഈ ഇറക്കുമതിയെ വാഹനലോകം വിലയിരുത്തുന്നത്.
2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ഈ വാഹനത്തെ കാണാൻ സാധിക്കുമെന്ന് ഇതിനകം തന്നെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വിറ്റാരയെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ താഴെ പങ്കുവെക്കുന്നു.

സുസൂക്കിയുടെ എക്സ്എ ആൽഫ എന്ന കൺസെപ്റ്റിനെ ആധാരമാക്കിയാണ് ഈ എസ്‌യുവി നിർമിച്ചിരിക്കുന്നത്. 2012 ഇന്ത്യൻ ഓട്ടോ എക്സ്പോയിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. പാരിസ് മോട്ടോർഷോയിലും ഇതേ വാഹനത്തെ കണ്ടിരുന്നു 2014ൽ. അന്നേക്ക് ഐവി4 എന്ന് പേര് മാറിയിരുന്നു.

യൂറോപ്യൻ വിപണികളിൽ ഈ വാഹനം ഇതിനകം തന്നെ എത്തിചേർന്നിട്ടുണ്ട്. ഇന്ത്യയിൽ ഹ്യൂണ്ടായ് ക്രെറ്റ, റിനോ ഡസ്റ്റർ, വരാനിരിക്കുന്ന ഹോണ്ട ബിആർവി എന്നീ വാഹനങ്ങളുമായാണ് വിറ്റാര ഏറ്റുമുട്ടുക. വിറ്റാരയുടെ ഹോണ്ട എതിരാളിയും വരുന്ന എക്സ്പോയിൽ തന്നെയാണ് അവതരിപ്പിക്കപ്പെടുക.

രണ്ട് ഡീസൽ എൻജിനും ഒരു പെട്രോൾ എൻജിനുമായിരിക്കും മാരുതി വിറ്റാരയിൽ ഘടിപ്പിക്കുക. 1.6 ലിറ്ററും 1.3 ലിറ്ററും ശേഷിയുള്ള ഡീസൽ എൻജിനുകളും 1.4 ലിറ്ററിന്റെ പെട്രോൾ എൻജിനാണ് വിറ്റാരയിലുള്ളത്.

നിലവിൽ മാരുതി നെക്സ ഡീലർഷിപ്പുകളിൽ എസ് ക്രോസ്സ് ക്രോസ്സോവർ, ബലെനോ ഹാച്ച്ബാക്ക് എന്നീ മോഡലുകൾ മാത്രമേ വിൽക്കുന്നുള്ളൂ. ഈ നിരയിലേക്കാണ് പുതിയ ചെറു എസ്‌യുവി വരുന്നത്.


Click it and Unblock the Notifications








