മാരുതി ഈ വര്‍ഷം 100 നെക്‌സ ഷോറൂമുകള്‍ തുറക്കും
പ്രീമിയം കാര്‍വിപണിയില്‍ അത്ര മികച്ച പ്രകടനം കാഴ്ച വെക്കാന്‍ മാരുതി സുസൂക്കിക്ക് സാധിച്ചിട്ടില്ല ഇതുവരെ. വിപണിയിലെത്തിച്ച പ്രീമിയം മോഡലുകളെല്ലാം തിരിച്ചെടുക്കേണ്ട അവസ്ഥയാണ് മുമ്പെല്ലാം ഉണ്ടായിട്ടുള്ളത്. ഈ അവസ്ഥയില്‍ നിന്നും കരകയറാന്‍ മാരുതിക്ക് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. ഇക്കാരണത്താലാണ് രാജ്യത്തെമ്പാടും പ്രീമിയം കാര്‍ ഷോറൂമുകള്‍ തുറക്കാന്‍ മാരുതി പദ്ധതിയിട്ടത്.
2015 അവസാനമാകുമ്പോഴേക്ക് ഇന്ത്യയിലെ വലുതും ഇടത്തരവുമായ നഗരങ്ങളില്‍ തങ്ങളുടെ പ്രാമിയം കാര്‍ ഷോറൂം ഉണ്ടായിരിക്കുമെന്ന് മാരുതി ഉറപ്പുവരുത്തു. നെക്‌സ എന്ന പേരിലറിയപ്പെടുന്ന മാരുതി പ്രീമിയം കാര്‍ ഷോറൂമുകളില്‍ സിയാസ്, എസ് ക്രോസ്സ് മോഡലുകളാണ് പ്രദര്‍ശിപ്പിക്കുക.

ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ആകെ 100 നെക്‌സ ഷോറൂമുകള്‍ സ്ഥാപിക്കപ്പെടും ഇന്ത്യയില്‍.
നേരത്തെ കിസാഷി, എസ്എക്‌സ്4, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ മോഡലുകള്‍ക്ക് സംഭഴിച്ച ദുര്യോഗം ഇനിയൊരു മോഡലിനും സംഭവിക്കരുതെന്നാണ് മാരുതി കരുതുന്നത്.


Click it and Unblock the Notifications








