മാരുതി ഡീസല്‍ എന്‍ജിന്‍ നിര്‍മാണം നീട്ടിവെച്ചു!

Written By:

മാരുതി സുസൂക്കിയുടെ ഇക്കാലമത്രയുമുള്ള പ്രവര്‍ത്തനങ്ങള്‍ പെട്രോള്‍ എന്‍ജിനുകളെ ആധാരമാക്കിയായിരുന്നു. എന്നാല്‍ ഇടക്കാലത്ത് ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഡീസല്‍ കാറുകളിലേക്ക് കൂടു മാറാന്‍ തുടങ്ങിയപ്പോള്‍ മാരുതി ഒന്നു പകച്ചു. സര്‍ക്കാരിന്റെ സബ്‌സിഡിയും മറ്റുമാണ് പ്രസ്തുത കൂടുമാറ്റത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞ മാരുതി, സബ്‌സിഡികള്‍ എടുത്തു കളയാനുള്ള ലോബിയിങ്ങുകളില്‍ പങ്കാളിയായി.

വിജയം മാരുതിയുടെ പക്ഷത്തിനു തന്നെയായിരുന്നു. ഡീസല്‍ വിലനിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞു. ഇപ്പോഴും ഒരു പെട്രോളധിഷ്ഠിത കമ്പനിയായി നിലനിന്നു കൊണ്ടു തന്നെ പകുതിയോളം വിപണിവിഹിതം പിടിക്കാന്‍ മാരുതിക്ക് സാധിക്കുന്നു.

ഡീസല്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടിയ മുന്‍കാലത്ത് മാരുതി ചില നടപടികളെല്ലാം എടുത്തിരുന്നു. സ്വന്തമായി ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കാനായിരുന്നു പരിപാടി. ഇതിനായി ചെലവുതുക വരെ നീക്കി വെച്ചു. പ്ലാന്റ് സ്ഥാപനത്തിന്റെ പദ്ധതികള്‍ സുസൂക്കി ആലോചിച്ചു തുടങ്ങി.

മാരുതി 7

ഇപ്പോള്‍ കേള്‍ക്കുന്നത്, ഡീസല്‍ എന്‍ജിന്‍ നിര്‍മിക്കാനുള്ള പരിപാടികള്‍ മാരുതി നീട്ടിവെക്കുന്നു എന്നാണ്. ഇതിനു കാരണമെന്തെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അപ്പോള്‍ ഡീസല്‍ എന്‍ജിന്‍ ഒരു അടിയന്തിര ആവശ്യമല്ല എന്നതായിരിക്കാം മാരുതിയെ ഈ നടപടിക്ക് പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കാവുന്നതാണ്.

ഇതിനിടെ ഒരു 800 സിസി ഡീസല്‍ എന്‍ജിന്‍ സുസൂക്കി വികസിപ്പിച്ചെടുത്തിട്ടുണ്ട്. വരാനിരിക്കുന്ന സെലെരിയോ ഡീസല്‍ പതിപ്പ് ഈ എന്‍ജിനാണ് ഉപയോഗിക്കുക. ഇതേ എന്‍ജിന്‍ ഘടിപ്പിച്ച് ഒരു മിനി ട്രക്കും മാരുതിയില്‍ നിന്ന് പുറത്തുവരും.

മാരുതി

ഒരു 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കൂടി നിര്‍മിക്കാനാണ് മാരുതിക്ക് പരിപാടിയുണ്ടായിരുന്നത്. ഈ എന്‍ജിന്റെ നിര്‍മാണം 2016നപ്പുറത്തേക്ക് വെച്ചിരിക്കുകയാണ് കമ്പനി.

മാരുതിയില്‍ നിന്ന് വരാനുള്ള രണ്ട് പുതിയ വാഹനങ്ങള്‍ക്ക് ഈ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിക്കുമായിരിക്കും. ഒരു പ്രീമിയം ഹാച്ച്ബാക്കും ഒരു എസ്‌യുവിയുമാണ് ഇനി വരാനുള്ളത്. ഇവയുടെ എതിരാളികളെ പരിഗണിക്കുമ്പോള്‍ കരുത്തേറിയ ഒരു ഡീസല്‍ എന്ജിന്‍ അത്യാവശ്യമാണെന്നു കാണാം.

നിലവില്‍ ഫിയറ്റില്‍ നിന്ന് വാങ്ങുന്ന ഡീസല്‍ എന്‍ജിനുകളാണ് മാരുതി ഉപയോഗിക്കുന്നത്. 

കൂടുതല്‍... #മാരുതി
English summary
Maruti Suzuki Postpones The Manufacture Of Its Diesel Engine.
Story first published: Thursday, May 28, 2015, 17:56 [IST]
Please Wait while comments are loading...

Latest Photos