മാരുതി വൈആര്‍എ ഹാച്ച്‌ബാക്ക് റിറ്റ്‌സിന് പകരക്കാരന്‍
മാരുതി സുസൂക്കി പുതിയ ചില വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിരവധി മോഡലുകള്‍ റോഡ് ടെസ്‌റ്റിലുണ്ട്. ഇവയിലൊന്നായ, വൈആര്‍എ എന്ന ഒളിപ്പേരില്‍ അറിയപ്പെടുന്ന മോഡല്‍ അടുത്തുതന്നെ വിപണിയിലെത്തും. താരതമ്യേന വിപണിപ്രകടനം കുറവായ റിറ്റ്‌സ് ഹാച്ച്‌ബാക്കിന്റെ പകരക്കാരനയാണ് വൈആര്‍എ മോഡല്‍ എത്തുക എന്നറിയുന്നു.
വൈആര്‍എ ഹാച്ച്‌ബാക്ക് വിപണി പിടിക്കുന്നതോടെ റിറ്റ്‌സ് വിപണിയില്‍ നിന്ന് പിന്‍വാങ്ങും.

പ്രീമിയം നിലവാരത്തില്‍ വരുന്ന ഈ ഹാച്ച്‌ബക്ക് വിപണിവിജയം നേടുമെന്ന് മാരുതിക്ക് ആത്മവിശ്വാസം വളര്‍ന്നിട്ടുണ്ട്. മാരുതിയുടെ പ്രീമിയം കാറുകള്‍ക്ക് വിപണിയില്‍ വിജയിക്കാന്‍ സാധിക്കാതെ വന്ന അവസരങ്ങള്‍ നേരത്തെ നിരവധിയുണ്ടായിട്ടുണ്ട്. ഇത് പതുക്കെ മറികടക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട് മാരുതി. പ്രീമിയം കാറുകള്‍ക്കു വേണ്ടി പ്രത്യേക ഷോറൂമുകള്‍ വരെ രജ്യത്തെമ്പാടുമായി ഒരുക്കാന്‍ കമ്പനി ആലോചിക്കുന്നു.
ഹ്യൂണ്ടായ് എലൈറ്റ് ഐ20, ടാറ്റ ബോള്‍ട്ട്, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ്സ് എന്നീ മോഡലുകളാണ് വൈആര്‍എ ഹാച്ച്‌ബാക്കിന് എതിരാളികളായി വിപണിയിലുള്ളത്.

സിയാസ് സെഡാന്റെ വിപണിവിജയമാണ് മാരുതിക്ക് ഉത്സാഹം വളര്‍ത്തുന്നത്. സിറ്റി അടക്കമുള്ള പ്രീമിയം കാറുകളോട് എതിരിട്ട് നേടിയതാണ് ഈ വിജയം.


Click it and Unblock the Notifications








