മാരുതി എസ് ക്രോസ് ബുക്കിങ് തുടങ്ങി
മാരുതി സുസൂക്കി എക്രോസ്സ് ക്രോസ്സോവറിനു വേണ്ടിയുള്ള ബുക്കിങ്ങുകള്‍ സ്വീകരിക്കാന്‍ തുടങ്ങി. ലോഞ്ച് അടുത്തു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ജൂലൈ ആദ്യവാരത്തില്‍ തന്നെ വാഹനത്തെ പ്രതീക്ഷിക്കാവുന്നതാണ്.
എസ്എക്‌സ്4 ക്രോസ്സോവര്‍ എന്ന പേരില്‍ അവതരിപ്പിക്കപെട്ട ഒരു കണ്‍സെപ്റ്റാണ് എക്രോസ് എന്ന പേരില്‍ വിപണിയിലെത്തുന്നത്. കാറിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും ചിത്രങ്ങളും താഴെ കാണാം.

ഇന്ത്യയിലെ എല്ലാ അംഗീകൃത മാരുതി ഡീലര്‍ഷിപ്പുകളിലും പുതിയ വാഹനം ബുക്കു ചെയ്യാവുന്നതാണ്. ബേസ് പതിപ്പിന് 8,50,000 രൂപയുടെ പരിസരത്ത് വില കണ്ടെക്കുമെന്ന് ഊഹിക്കപ്പെടുന്നു.

പ്രീമിയം നിലവാരത്തിലുള്ള വാഹനങ്ങള്‍ വിപണിയിലെത്തിക്കാനുള്ള മാരുതിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് എക്രോസ് ക്രോസ്സോവര്‍ വിപണി പിടിക്കുന്നത്. സിയാസ് സെഡാനാണ് ഈ നിരയിലെ ആദ്യത്തെ കാര്‍. രാജ്യത്തെമ്പാടും പ്രീമിയം കാര്‍ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ഈ കാറില്‍ ഘടിപ്പിക്കാനായി ഫിയറ്റില്‍ നിന്ന് ഒരു ഡീസല്‍ എന്‍ജിന്‍ കൂടി സോഴ്‌സ് ചെയ്യാന്‍ മാരുതിക്ക് പ്ലാനുണ്ടെന്ന് അറിയുന്നു. നിലവില്‍ 1.3 ലിറ്റര്‍ ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിന്‍ ഫിയറ്റില്‍ നിന്നും വാങ്ങുന്നുണ്ട്.

1.6 ലിറ്റര്‍ ശേഷിയുള്ള മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുണ്ടാവുക. 120 പിഎസ് കരുത്ത് പകരാന്‍ ഈ എന്‍ജിന് സാധിക്കും. 320 എന്‍എം ആണ് ചക്രവീര്യം.

റിനോ ഡസ്റ്റര്‍ നിലകൊള്ളുന്ന സെഗ്മെന്റിലേക്കാണ് എക്രോസ് വരുന്നത്. 4,300 മില്ലിമീറ്ററാണ് വാഹനത്തിന്റെ നീളം. 1,765 മില്ലിമിറ്റര്‍ വീതി. ഉയരം 1,575 മില്ലിമീറ്റര്‍. എക്രോസ്സിന്റെ വീല്‍ബേസ് 2,600 മില്ലിമീറ്ററാണ്.

പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകളായിരിക്കും വാഹനത്തിലുണ്ടായിരിക്കുക. ഡേടൈം റണ്ണിങ് ലൈറ്റുകള്‍ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








