മാരുതി എസ് ക്രോസ് ലോഞ്ച് ചെയ്തു; വില, മൈലേജ്, എൻജിനുകൾ....

Written By:

മാരുതി സുസൂക്കി എസ് ക്രോസ്സ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. നഗരങ്ങളിലും ഹൈവേകളിലും ഓഫ് റോഡ് പരിതസ്ഥിതികളിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന, സ്പോർടി പ്രകടനശേഷിയുള്ള, ധാരാളം സ്ഥലസൗകര്യമുള്ള ഒരു ശരിയായ ഇന്ത്യൻ ക്രോസ്സോവർ എന്ന വിശേഷണത്തോടെയാണ് ഈ വാഹനം വിപണിയിലെത്തിയിരിക്കുന്നത്.

സ്പോർടി ഡിസൈൻ ശൈലിയിലാണ് മാരുതി സുസൂക്കി എൻജിനീയർമാർ ഈ വാഹനത്തെ നിർമിച്ചെടുത്തിട്ടുള്ളത്. ഇന്ത്യയിടെ പ്രീമിയം കാർവിപണിയിലേക്ക് കടക്കുവാൻ എസ് ക്രോസ്സ് സഹായിക്കുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

മാരുതി എസ് ക്രോസ് ലോഞ്ച് ചെയ്തു

സ്പോർടിനെസ്സ് വർധിപ്പിക്കാനായി നടത്തിയ ശ്രമങ്ങളെല്ലാം വിജയിച്ചിട്ടുണ്ടെന്നു പറയാം. റൂഫിൽ ഘടിപ്പിച്ചിട്ടുള്ള റൂഫ് റെയിൽ, വശങ്ങളിലെ കാരക്ടർ ലൈനുകൾ, മുമ്പിൽ ചേർത്തിട്ടുള്ള സ്കിഡ് പ്ലേറ്റുകൾ, വാഹനത്തിനു ചുറ്റുമായി നൽകിയിട്ടുള്ള ക്ലാഡിങ്ങുകൾ തുടങ്ങിയവയെല്ലാം സ്പോർടി സൗന്ദര്യം വർധിപ്പിക്കുന്നുണ്ട്.

മാരുതി എസ് ക്രോസ് ലോഞ്ച് ചെയ്തു

ഇരുവശങ്ങളിലും സിൽവർ നിറത്തിൽ റണ്ണിങ് ബോഡുകൾ ഘടിപ്പിച്ചിട്ടുണ്ട്. 40.64 സെന്റിമീറ്റർ അലോയ് വീലുകളുടെ സൗന്ദര്യവും എടുത്തുപറയണം.

മാരുതി എസ് ക്രോസ് ലോഞ്ച് ചെയ്തു

ഓട്ടോമാറ്റിക് റെയിൻ സെൻസിങ് വൈപ്പറുകൾ ഘടിപ്പിച്ചിട്ടുണ്ട് വാഹനത്തിൽ. സാധാരണ ഹാലജൻ ലാമ്പുകളെക്കാൾ മികച്ച പ്രകടനശേഷിയുള്ള ഹൈ ഇന്റൻസിറ്റി ഡിസ്ചാർജ് ലാമ്പുകളാണ് മറ്റൊരു പ്രത്യേകത. ഇരുട്ടുപരക്കുന്നത് തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നു ഇവ. വാഹനത്തിന്റെ പിൻവശത്തും സ്കിഡ് പ്ലേറ്റുകൾ നൽകിയിട്ടുണ്ട്.

മാരുതി എസ് ക്രോസ് ലോഞ്ച് ചെയ്തു

ബേസ് വേരിയന്റിൽ തന്നെ ഡ്യുവൽ ഫ്രണ്ട് എഎർബാഗുകൾ നൽകിയിരിക്കുന്നു ഈ വാഹനത്തിൽ. ഏത് ടെറെയ്നിലും മികച്ച ബ്രേക്കിങ്, ഹാൻഡ്‌ലിങ് ശേഷിയുണ്ട് എസ് ക്രോസ്സിനെന്ന് മാരുതി പറയുന്നു.

മാരുതി എസ് ക്രോസ് ലോഞ്ച് ചെയ്തു

തുകൽ അപ്ഹോൾസ്റ്ററിയാണ് ഈ വാഹനത്തിലുള്ളത്. ഇന്റീരിയറിൽ മാരുതി സുസൂക്കിയുടെ സ്മാർട് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ചേർത്തിരിക്കുന്നു. ടച്ച്സ്ക്രീൻ ഡിസ്പ്ലേ, ബ്ലൂടൂത്ത് കണക്ടിവിറ്റി, മീഡിയ കണക്ടിവിറ്റി, സ്മാർട്ഫോൺ കണക്ടിവിറ്റി തുടങ്ങിയവ അടങ്ങുന്നതാണ് ഈ സംവിധാനം.

മാരുതി എസ് ക്രോസ് ലോഞ്ച് ചെയ്തു

സ്റ്റീയറിങ് വീലിൽ ഓഡിയോ നിയന്ത്രണങ്ങൾ ചേർത്തിട്ടുണ്ട്. വോയ്സ് കമാൻഡ് ഫീച്ചറും വാഹനത്തിലുണ്ട്. ഫോൺ വിളികൾക്കും പാട്ട് കേൾക്കുന്നതിനുമെല്ലാം വോയ്സ് കമാൻഡുകൾ മതിയാവും.

മാരുതി എസ് ക്രോസ് ലോഞ്ച് ചെയ്തു

രണ്ട് ഡീസൽ എൻജിനുകളാണ് വാഹനത്തിലുള്ളത്. 1.3 ലിറ്റർ ശേഷിയുള്ളതും 1.6 ലിറ്റർ ശേഷിയുള്ളതുമാണ് ഈ എൻജിനുകൾ. 1.6 ലിറ്ററിന്റെ ടർബോ എൻജിൻ 1750 ആർപിഎമ്മിൽ 320 എൻഎം ടോർക്ക് ഉൽപാദിപ്പിക്കുന്നു. 118 കുതിരശക്തിയാണ് എൻജിനുള്ളത്. ഈ എൻജിൻ ലിറ്ററിന് 23.65 കിലോമീറ്റർ മൈലേജ് പുറത്തെടുക്കുന്നു. 1.3 ലിറ്റർ എൻജിൻ 89 കുതിരശക്തിയാണ് ഉൽപാദിപ്പിക്കുന്നത്. മൈലേജ് ലിറ്ററിന് 22.70 കിലോമീറ്റർ.

മാരുതി എസ് ക്രോസ് ലോഞ്ച് ചെയ്തു

1.3 ലിറ്റർ എൻജിൻ പകരുന്നത് ലിറ്ററിന് 23.65 കിലോമീറ്റർ മൈലേജാണ്. 1.6 ലിറ്റർ എൻജിൻ ലിറ്ററിന് 22.07 കിലോമീറ്റർ മൈലേജ് പകരും.

മാരുതി എസ് ക്രോസ് ലോഞ്ച് ചെയ്തു

മാന്വൽ ഗിയർബോക്സുകളാണ് വാഹനത്തിൽ ഘടിപ്പിക്കുക. 1.3 ലിറ്റർ എൻജിനോടൊപ്പം 5 സ്പീഡ് ഗിയർബോക്സ് ചേർക്കും. 1.6 ലിറ്റർ എൻജിനോടൊപ്പം ചേർത്തിരിക്കുന്നത് 6 സ്പീഡ് ഗിയർബോക്സാണ്.

മാരുതി എസ് ക്രോസ് ലോഞ്ച് ചെയ്തു

നെക്സ ഷോറൂമുകളിൽ‌ മാത്രമേ ഈ വാഹനം ലഭ്യമാകൂ എന്ന് പ്രത്യേകം ഓർക്കുക. അഞ്ച് നിറങ്ങളിലാണ് വാഹനം വിപണി പിടിക്കുക. അർബൻ ബ്ലൂ, കഫൈൻ ബ്രൗൺ, പേൾ ആർക്ടിക് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ, പ്രീമിയം സിൽവർ എന്നിവയാണ് നിറങ്ങൾ.

മാരുതി എസ് ക്രോസ് ലോഞ്ച് ചെയ്തു

മാരുതി എസ് ക്രോസ്സ് 1.3 ലിറ്റർ പതിപ്പിന്റെ ബേസ് വേരിയന്റായ സിഗ്മയ്ക്ക് 8.34 ലക്ഷം രൂപയാണ് വില. ഡെൽറ്റ പതിപ്പിന് 9,15,000 രൂപയും സിറ്റ പതിപ്പിന് 9,99,000 രൂപയും ആൽഫ പതിപ്പിന് 10,75,000 രൂപയുമാണ് വില.

മാരുതി എസ് ക്രോസ് ലോഞ്ച് ചെയ്തു

1.6 ലിറ്റർ പതിപ്പിന്റെ ബേസ് പതിപ്പായ ഡെൽറ്റയ്ക്ക് 11,99,000 രൂപ വിലവരും. സീറ്റ പതിപ്പിന് 12,99,000 രൂപയും ആൽഫ പതിപ്പിന് 13,74,000 രൂപയും വിലയുണ്ട്.

English summary
Maruti Suzuki S Cross Launched in India.
Please Wait while comments are loading...

Latest Photos