മാരുതി എസ് ക്രോസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

Written By:

ഇന്ത്യന്‍ വിപണി ഏറെ നാളായി കാത്തിരിക്കുന്ന ആ ദിനം വന്നെത്തി. മാരുതി എസ് ക്രോസ്സ് മോഡല്‍ രാജ്യത്തെ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടു. റിനോ ഡസ്റ്റര്‍, നിസ്സാന്‍ ടെറാനോ, ഫോഡ് ഇക്കോസ്‌പോര്‍ട് എന്നീ വാഹനങ്ങള്‍ക്കെതിരായി വിപണിയില്‍ നിലപാടുറപ്പിക്കും എസ് ക്രോസ്സ്.

കൂടുതല്‍ വിവരങ്ങളും പുതുതായി പുറത്തുവിട്ട ചിത്രങ്ങളും താഴെ കാണാം.

മാരുതി സുസൂക്കി എസ് ക്രോസ്സ്

മാരുതി ഇതാദ്യമായാണ് വിപണിയില്‍ ഒരു ക്രോസ്സോവര്‍ മോഡല്‍ എത്തിക്കുന്നത്. തങ്ങളുടെ ഏറ്റവുമടുത്ത എതിരാളിയായ ഹ്യൂണ്ടായ് ഈ സെഗ്മെന്റിലേക്ക് കടക്കുന്നതിന് തൊട്ടു മുമ്പാണ് എസ് ക്രോസ്സുമായി മാരുതി വരുന്നതെന്നത് ശ്രദ്ധേയമാണ്. ഇരുവരും ഈ സെഗ്മെന്റിലെ മുഖ്യധാരാ മത്സരം പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കാം.

മാരുതി സുസൂക്കി എസ് ക്രോസ്സ്

രണ്ട് ഡീസല്‍ എന്‍ജിനുകളാണ് മാരുതിയുടെ ആദ്യത്തെ ക്രോസ്സോവറില്‍ ചേര്‍ക്കുക. പുതിയ 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ഇക്കൂട്ടത്തിലുണ്ട്. 1.3 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനെ സ്വിഫ്റ്റ് അടക്കമുള്ള വാഹനങ്ങളില്‍ നമ്മള്‍ പരിചയപ്പെട്ടതാണ്.

മാരുതി സുസൂക്കി എസ് ക്രോസ്സ്

ഒരു 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് 1.6 ലിറ്റര്‍ എന്‍ജിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 11.3 സെക്കന്‍ഡ് നേരം മാത്രമേ എടുക്കൂ ഈ എന്‍ജിന്‍. 1.3 ലിറ്റന്‍ എന്‍ജിനോടൊപ്പം ഒരു 5 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു. മണിക്കൂറില്‍ 100 കിമി വേഗം പിടിക്കാന്‍ 13.2 സെക്കന്‍ഡ് എടുക്കും.

മാരുതി സുസൂക്കി എസ് ക്രോസ്സ്

1.6 ലിറ്റര്‍ എന്‍ജിന്‍ 118 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 320 എന്‍എം ആണ് ടോര്‍ക്ക്. 1.3 ലിറ്റര്‍ ശേഷിയുള്ള എന്‍ജിന്‍ 89 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 200 എന്‍എം ടോര്‍ക്ക്.

മൈലേജ്

മൈലേജ്

1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പതിപ്പ് ലിറ്ററിന് 22.7 കിലോമീറ്റര്‍ മൈലേജ് പകരുന്നു. 1.3 ലിറ്റര്‍ എന്‍ജിന്‍ പതിപ്പിന്റെ മൈലേജ് ലിറ്ററിന് 23.65 കിലോമീറ്ററാണ്.

മാരുതി സുസൂക്കി എസ് ക്രോസ്സ്

ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഈ വാഹനത്തില്‍ നിലവില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച് ലഭിക്കില്ല. എട്ടു വേരിയന്റുകളായിട്ടാണ് വാഹനം വില്‍ക്കുക.

മാരുതി സുസൂക്കി എസ് ക്രോസ്സ്

ഉയര്‍ന്ന ഗുണനിലവാരമുള്ള ഉരുക്കുപയോഗിച്ചാണ് വാഹനം നിര്‍മിക്കുന്നത്. ഡ്യുവല്‍ എയര്‍ബാഗ്, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, എല്ലാ മോഡലുകളിലും എബിഎസ് എന്നിങ്ങനെയുള്ള ഉയര്‍ന്ന സുരക്ഷാ സന്നാഹങ്ങളോടെ എസ് ക്രോസ്സ് വിപണി പിടിക്കും.

മാരുതി സുസൂക്കി എസ് ക്രോസ്സ്

ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, പ്രൊജക്ടര്‍ ഇല്യൂമിനേഷനുള്ള ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ടായിരിക്കും.

English summary
Maruti Suzuki S-Cross unveiled.
Story first published: Thursday, July 2, 2015, 11:24 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark