വരലക്ഷ്മിദിനം: കർണാടകത്തിൽ മാരുതി 1600 കാറുകൾ വിറ്റു

Written By:

സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയെ ആരാധിക്കുന്ന ദിവസമാണ് വരലക്ഷ്മി ദിനം. ഇത് കർണാടകത്തിൽ പ്രധാനപ്പെട്ട ഒരാഘോഷമാണ്. ഈ ദിനത്തിൽ വിശേഷവസ്തുക്കൾ വാങ്ങിയാൽ കൂടുതൽ സമ്പത്ത് കൈവരുമെന്ന് കർണാടകക്കാർ വിശ്വസിക്കുന്നു. ഉത്തരേന്ത്യയിൽ ദീപാവലിക്കാലത്ത് നടക്കുന്ന തരത്തിലുള്ള ബിസിനസ്സ് വരലക്ഷ്മിദിനത്തിൽ കർണാകടത്തിൽ നടക്കാറുണ്ട്.

ഓഗസ്റ്റ് 28ന് നടന്ന വരലക്ഷ്മി ദിനത്തിൽ മാരുതി സുസൂക്കി കർണാടകത്തിൽ വിറ്റഴിച്ചത് 1600 കാറുകളാണ്.

മാരുതി സുസൂക്കി

ഇതോടെ സംസ്ഥാനത്ത് നടപ്പുവർഷത്തെയും വിപണിനായകത്വം തങ്ങളുടെ പക്കലാണെന്ന് മാരുതി തെളിയിച്ചു. ഇപ്പോഴത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ മാരുതിയുടെ വിപണിവിഹിതം 42.75 ശതമാനമാണ്.

പ്രതിമാസം ശരാശരി 7500 കാറുകൾ വിറ്റഴിക്കുന്നുണ്ട് കർണാടകത്തിൽ‌ മാരുതി. നടപ്പുമാസം ഇത് ഇനിയും കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം കണക്കുകൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല.

സ്വിഫ്റ്റ്, ഡിസൈർ, സെലെരിയോ, എർറ്റിഗ എന്നീ മോഡലുകളാണ് മാരുതി കർണാടകത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്നത്.

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Sells 1,600 Cars In Karnataka In A Single Day.
Story first published: Monday, August 31, 2015, 11:02 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark