മാരുതി ഡിസൈർ വിൽപന 10 ലക്ഷം കവിഞ്ഞു

Written By:

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈർ മോഡലിന്റെ വിൽപന 10 ലക്ഷം കവിഞ്ഞു. കഴിഞ്ഞ മൂന്നുവർഷം തുടർച്ചയായി ഇന്ത്യയിൽ ഏറ്റവുമധികം വിൽപനയുള്ള ചെറുസെഡാൻ എന്ന ബഹുമതി ഈ കാറാണ് സ്വന്തമാക്കി വെച്ചിരിക്കുന്നത്. കൂടാതെ ഏറ്റവുമധികം വിൽക്കുന്ന കാറുകളിൽ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിലൊന്ന് സ്വിഫ്റ്റ് ഡിസൈൻ എപ്പോഴും ഉറപ്പാക്കുകയും ചെയ്യുന്നു.

ഈ നേട്ടം ആഘോഷിക്കാൻ തന്നെയാണ് മാരുതിയുടെ തീരുമാനം. 'ദി സ്വീറ്റ്സ് ആർ ഓൺ അസ്' എന്ന പേരിൽ ഒരു പ്രചാരണപരിപാടി തുടങ്ങിയിട്ടുണ്ട് കമ്പനി. ഒരു മാസം നീളുന്നതാണ് ഈ പ്രചാരണപരിപാടി.

Maruti Suzuki Swift Dzire Crosses 1 Million Sales Mark

മാളുകൾ കേന്ദ്രീകരിച്ചാണ് ഈ പ്രചാരണപരിപാടി സംഘടിപ്പിക്കുക. മാളുകളിൽ മാരുതി ആർട്ട് ഇൻസ്റ്റലേഷനുകൾ നടത്തും. ഭക്ഷിക്കാൻ കഴിയുന്നവയായിരിക്കും ഈ ഇൻസ്റ്റലേഷനുകൾ എന്നും അറിയുന്നു.

ഇന്ത്യയിൽ ദശലക്ഷം മോഡലുകൾ വിറ്റ കാറുകളിലധികവും മാരുതി മോഡലുകളാണ്. ആൾട്ടോ, മാരുതി 800, ഓമ്നി, വാഗൺ ആർ, സ്വിഫ്റ്റ് എന്നീ മോഡലുകളാണ് മുമ്പ് ഇത്ര വിൽപനയിലേക്കെത്തിയിട്ടുള്ളത്.

കൂടുതല്‍... #maruti
English summary
Maruti Suzuki Swift Dzire Crosses 1 Million Sales Mark.
Story first published: Thursday, July 30, 2015, 10:33 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark