2015 മാരുതി ഡിസൈര്‍ ഫെബ്രുവരിയില്‍?
മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍ മോഡലിന്റെ പുതുക്കിയ പതിപ്പ് അധികം വൈകാതെ വിപണി പിടിക്കും. നേരത്തെ ഹാച്ച്ബാക്ക് പതിപ്പിന്റെ പുതുക്കലില്‍ നല്‍കിയ സവിശേഷതകള്‍ പലതും ഡിസൈറിലും കാണാന്‍ കഴിഞ്ഞേക്കുമെന്നാണ് അറിയുന്നത്.
ലോഞ്ച് തിയ്യതി ഇപ്പോഴും വ്യക്തമല്ലെങ്കിലും ഫെബ്രുവരിയില്‍തന്നെ ഡിസൈര്‍ വിപണിയിലെത്തുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഏതായാലും വളരെ വൈകാന്‍ യാതൊരു സാധ്യതയും ഇപ്പോള്‍ കാണുന്നില്ല.
ഡിസൈറിന്റെ മുന്‍വശമടക്കമുള്ള എക്‌സ്റ്റീരിയര്‍ ഭാഗങ്ങളില്‍ കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ ക്രോമിയം സാന്നിധ്യവും വാഹനത്തില്‍ പ്രതീക്ഷിക്കാവുന്നതാണ്.

പുതിയഡിസൈറിന്റെ ഹെഡ്‌ലാമ്പുകള്‍ക്ക് 'സ്‌മോക്ക്ഡ്' സൗന്ദര്യം പകരുമെന്നാണ് അറിയുന്നത്. ഫോഗ് ലാമ്പുകള്‍ക്കായി ഒഴിച്ചിടുന്ന ഭാഗത്ത് ക്രോമിയത്തിന്റെ ലൈനിങ് ഉണ്ടായിരിക്കും.
പുതിയൊൊരു എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം മാരുതി ഡിസൈറിനോട് ചേര്‍ക്കാനിടയുണ്ട്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്-സ്റ്റോപ് സിസ്റ്റവും ചേര്‍ത്തേക്കും പുതിയ മോഡലില്‍.


Click it and Unblock the Notifications