സ്വിഫ്റ്റ് ഹാച്ച്ബാക്കിന് 'വിന്‍ഡ്‌സോങ് സംഗീത പതിപ്പ്'
സ്വിഫ്റ്റ് ഹാച്ച്ബാക്കിന് ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി. വിന്‍ഡ്‌സോങ് എന്ന പേരിലാണ് ഈ പ്രത്യേക പതിപ്പ് എത്തുന്നത്. സ്വിഫ്റ്റിന്റെ വിഎക്‌സ്‌ഐ, വിഡിഐ വേരിയന്റുകളിലാണ് ഈ പരിമിത പതിപ്പ് ലഭ്യമാകുക.
പെട്രോള്‍ പതിപ്പിന് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 5,14,973 രൂപയാണ് വില. ഡീസല്‍ പതിപ്പിന് 6,10,246 രൂപ വിലവരും.

താളുകളിലൂടെ നീങ്ങുക.

ഇന്റീരിയര്‍ ഡിസൈന്‍
കറുപ്പും മഞ്ഞയും ചേര്‍ന്ന ഇന്റീരിയര്‍ ഡിസൈനാണ് വാഹനത്തിനുള്ളത്. സ്റ്റീയറിങ് വീലിലെ മഞ്ഞ നിറത്തിന്റെ സാന്നിധ്യം വാഹനത്തിന്റെ സ്‌പോര്‍ടി അനുഭൂതി വര്‍ധിപ്പിക്കുന്ന ഘടകമാണ്.

ടച്ച്‌സ്‌ക്രീന്‍ മ്യൂസിക് സിസ്റ്റം
സോണിയുടെ ടച്ച്‌സ്‌ക്രീന്‍ മ്യൂസിക് സിസ്റ്റം ചേര്‍ത്തിട്ടുണ്ട് ഈ വാഹനത്തില്‍. ആശയവിനിമയം കൂടുതല്‍ സുഗമമാക്കുന്നതിന് ഒരു എക്‌സ്റ്റേണല്‍ മൈക്ക് കൂടി ചേര്‍ത്തിട്ടുണ്ട് ബ്ലൂടൂത്ത് സംവിധാനത്തോടൊപ്പം.

സീറ്റ് കവറുകള്‍
കറുപ്പ് സീറ്റ് കവറുകളില്‍ മഞ്ഞ നിറത്തിലുള്ള സ്‌പോര്‍ടി ലൈനുകള്‍ കടന്നുപോകുന്നത് ശ്രദ്ധിക്കുക. ഗിയര്‍ഷിഫ്റ്റ് ലിവറിലും കാണാം മഞ്ഞനിറത്തിന്റെ സാന്നിധ്യം.

റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍
റിവേവ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍ ഘടിപ്പിച്ചാണ് പ്രത്യേക പതിപ്പ് സ്വിഫ്റ്റ് എത്തുന്നത്.

സ്‌പോയ്‌ലര്‍
വിന്‍ഡ്‌സോങ് പതിപ്പിന് പുതിയൊരു സ്‌പോര്‍ടി സ്‌പോയ്‌ലര്‍ ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഡിസൈന്‍ സൗന്ദര്യവും എയ്‌റോഡൈനമിക്‌സും കൂട്ടുന്നുണ്ട് ഈ സ്‌പോയ്‌ലര്‍.

ഗ്രാഫിക്
വിന്‍ഡ്‌സോങ് എഡിഷനില്‍ ഒരു കിടിലന്‍ ഗ്രാഫിക് പണി ചേര്‍ത്തിട്ടുണ്ട്. സംഗീതമാണ് തീം. ഫ്രണ്ട് ഡോറില്‍ വിന്‍ഡ്‌സോങ് എന്നെഴുതിയിട്ടുണ്ട്.

ഡോര്‍ സില്‍ ഗാര്‍ഡ്
സ്വിഫ്റ്റ് എന്നെഴുതിയ ഡോര്‍ സില്‍ ഗാര്‍ഡ് നല്‍കിയിട്ടുണ്ട് വാഹനത്തില്‍. ഇതില്‍ നീലനിറത്തിലുള്ള ലൈറ്റിങ് സംവിധാനവും ചേര്‍ത്തിരിക്കുന്നു.

ഇന്റീരിയര്‍ ലൈറ്റിങ്
വാഹനത്തിനകത്ത് നീല ആംബിയന്റ് ലൈറ്റ് ചേര്‍ത്തിട്ടുണ്ട്.

ഫ്‌ലോര്‍ മാറ്റ്
പ്രത്യേക ഫ്‌ലോര്‍ മാറ്റുകള്‍ ചേര്‍ത്തിട്ടുണ്ട് വാഹനത്തില്‍.

വിലകള്‍
- വിന്‍ഡ്‌സോങ് വിഎക്‌സ്‌ഐ - 5,14,973 രൂപ (ദില്ലി എക്‌സ്‌ഷോറൂം)
- വിന്‍ഡ്‌സോങ് വിഡിഐ - 6,10,246 രൂപ (ദില്ലി എക്‌സ്‌ഷോറൂം)


Click it and Unblock the Notifications








