പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈര്‍ വിലകളും വിവരങ്ങളും

Written By:

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈറിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 5.07 ലക്ഷം രൂപയാണ് വാഹനത്തിനു വില.

കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈര്‍ വിലകളും വിവരങ്ങളും

താളുകളിലൂടെ നീങ്ങുക

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈര്‍ വിലകളും വിവരങ്ങളും

വാഹനത്തിന്റെ ഫ്രണ്ട് ബംപര്‍ പുതുക്കിയിട്ടുണ്ട്. വലിപ്പമേറിയ എയര്‍ഡാം ചേര്‍ത്തിരിക്കുന്നതായി കാണാം. ഫോഗ് ലാമ്പ് ക്ലസ്റ്ററില്‍ ഒരു അലൂമിനിയം പട്ട നല്‍കിയിരിക്കുന്നത് ശ്രദ്ധേയമാണ്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈര്‍ വിലകളും വിവരങ്ങളും

ഹെഡ്‌ലാമ്പുകള്‍ക്കുള്ളില്‍ കറുപ്പ് നിറത്തിലുള്ള പ്ലാസ്റ്റിക് ഇന്‍സെര്‍ട്ട് ഉണ്ട്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈര്‍ വിലകളും വിവരങ്ങളും

ഗ്രില്ലിന്റെ ഡിസൈനിലും കാര്യമായ മാറ്റം വന്നിരിക്കുന്നു. മധ്യത്തിലൂടെ നീങ്ങുന്ന ക്രോമിയം ലൈനിലാണ് ഇപ്പോല്‍ സുസൂക്കി ലോഗോ ഘടിപ്പിച്ചിരിക്കുന്നത്. ഹണികോമ്പ് ഡിസൈന്‍ ശൈലിയാണ് ഗ്രില്ലിന് നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റുകളില്‍ പുതുക്കിയ അലോയ് വീലുകള്‍ ഘടിപ്പിക്കും.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈര്‍ വിലകളും വിവരങ്ങളും

റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ വേണമെങ്കിലും ഉയര്‍ന്ന വേരിയന്റ് വാങ്ങണം. താഴ്ന്ന പതിപ്പുകള്‍ക്ക് വീല്‍ കാപ്പുകള്‍ ഘടിപ്പിക്കും.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈര്‍ വിലകളും വിവരങ്ങളും

നാല് പുതിയ പെയിന്റ് സ്‌കീമുകളില്‍ വാഹനം ലഭിക്കുന്നതാണ്. വിങ് മിററുകള്‍ക്ക് ഇലക്ട്ര്ക് ഫോള്‍ഡിങ് സൗകര്യം നല്‍കിയിരിക്കുന്നു.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈര്‍ വിലകളും വിവരങ്ങളും

ഉയര്‍ന്ന വേരിയന്റുകളില്‍ പുഷ് ബട്ടണ്‍ സ്റ്റാര്‍ട് നല്‍കിയിട്ടുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ സൗണ്ട് സിസ്റ്റം വാഹനത്തിലുണ്ട്. ഡാഷ്‌ബോര്‍ഡിലെ ഡ്യുവല്‍ ടോണ്‍ ഷേഡ് നിലനിര്‍ത്തിയിരിക്കുന്നു.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈര്‍ വിലകളും വിവരങ്ങളും

എന്‍ജിനുകള്‍ കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്ന വിധത്തില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഇത് നേരത്തെ വിപണിയിലെത്തിയ പുതുക്കിയ സ്വിഫ്റ്റ് മോഡലിനു സമാനമാണ്.

വിലകള്‍

വിലകള്‍

ഡിസൈര്‍ പെട്രോള്‍

  • ഡിസൈര്‍ എല്‍എക്‌സ്‌ഐ - 5.07 ലക്ഷം
  • ഡിസൈര്‍ എല്‍എക്‌സ്‌ഐ (ഓപ്ഷണല്‍) - 5.20 ലക്ഷം
  • ഡിസൈര്‍ വിഎക്‌സ്‌ഐ - 5.85 ലക്ഷം
  • ഡിസൈര്‍ സെഡ്എക്‌സ്‌ഐ (ഓപ്ഷണല്‍) - 6.80 ലക്ഷം

ഓണ്‍റോഡ് വില അറിയാം

ഡീസല്‍ വിലകള്‍

ഡീസല്‍ വിലകള്‍

  • ഡിസൈര്‍ എല്‍ഡിഐ - 5.99 ലക്ഷം
  • ഡിസൈര്‍ വിഡിഐ - 6.85 ലക്ഷം
  • ഡിസൈര്‍ സെഡ്ഡിഐ - 7.81 ലക്ഷം

ഓണ്‍റോഡ് വില അറിയാം

കൂടുതല്‍... #maruti suzuki swift dzire #maruti
English summary
Maruti Swift Dzire facelift launched.
Story first published: Tuesday, February 24, 2015, 12:36 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark