മാരുതി സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡര്‍ ടെസ്റ്റ് ചെയ്യുന്നു?

By Santheep

മാരുതി സുസൂക്കി സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡര്‍ എന്ന ഇലക്ട്രിക് പതിപ്പിന്റെ ഇന്ത്യന്‍ വരവിനെപ്പറ്റി നേരത്തെ നമ്മള്‍ കേട്ടിരുന്നു. ഈ വാഹനം രാജ്യത്തെ ചില നഗരങ്ങളില്‍ ഈ വാഹനത്തെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് കാര്‍ ടെസ്റ്റ് ചെയ്യുകയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് ഇന്ത്യാക്കാര്‍ക്കു മുമ്പില്‍ ഈ വാഹനം ആദ്യമായെത്തുന്നത്.

658 കുതിരശക്തിയുള്ള 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും ഒരു ഇലക്ട്രിക് മോട്ടോറുമാണ് മാരുതി സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡറിന് കരുത്ത് പകരുന്നത്. രണ്ടും ചേര്‍ന്ന 73 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു.

Maruti Swift Range Extender Hybrid Spotted India

ഹൈബ്രിഡ് മോഡില്‍ ഓടിക്കുമ്പോള്‍ 48.2 കിലോമീറ്റര്‍ മൈലേജ് പകരാന്‍ സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡറിന് സാധിക്കും.

ഇലക്ട്രിക് മോട്ടോറില്‍ മാത്രം വാഹനമോടിക്കാനും സാധിക്കുന്നു. 25.5 കിലോമീറ്റര്‍ വരെ ഇങ്ങനെ പോകാവുന്നതാണ്.

സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡറിന്റെ ലിതിയം അയണ്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വെറും ഒന്നര മണിക്കൂര്‍ മാത്രമേ എടുക്കൂ. വാഹനത്തിന്റെ ആകെ ഭാരം 1600 കിലോഗ്രാമാണ്. 2017ല്‍ ഈ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ പക്ഷെ, ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമല്ല. ഇലക്ട്രിക് ഹൈബ്രിഡ് കാറുകളെ പ്രോത്സാഹിപ്പിക്കാന്‍ കാര്യമായൊന്നും ചെയ്യാത്ത സര്‍ക്കാര്‍ നിലപാടാണ് കമ്പനികളെ ഇക്കാര്യത്തില്‍ പിന്തിരിപ്പിച്ചു നിര്‍ത്തുന്നത്.

Article Published On: Monday, June 8, 2015, 10:25 [IST]
English summary
Maruti Swift Range Extender Hybrid Spotted India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X