മാരുതി വൈആർഎ മോഡൽ നെക്സ ഷോറൂകളിലേക്ക്
മാരുതി വൈആർഎ മോഡലിന്റെ വരവ് അടുത്തവർഷം തന്നെ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരാനിരിക്കുന്ന എസ് ക്രോസ്സ് മോഡലിനുശേഷം മാരുതിയിൽ നിന്നും വിപണിയിലെത്തുന്ന പ്രീമിയം മോഡലായിരിക്കും ഇത്. കമ്പനി പുതുതായി തുടങ്ങിയിട്ടുള്ള നെക്സ പ്രീമിയം കാർ ഷോറൂമുകളിലായിരിക്കും ഈ വാഹനത്തെ പ്രദർശിപ്പിക്കുക.
ഈ വർഷാവസാനത്തിൽ തന്നെ വൈആർഎ മോഡലുകളെ നെക്സ ഷോറൂമുകളിൽ പ്രദർശിപ്പിച്ചു തുടങ്ങുമെന്നാണ് വാർത്തകൾ പറയുന്നത്. ലോഞ്ച് പിന്നാലെ നടക്കും. നെക്സ ഷോറൂമുകളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ ഈ പ്രദർശനത്തിന് സാധിക്കും.
ഐകെ-2 എന്ന പേരിൽ സുസൂക്കി ഇക്കഴിഞ്ഞ ജനീവ മോട്ടോർഷോയിൽ അവതരിപ്പിച്ച മോഡലാണ് വൈആർഎ എന്ന പേരിൽ അറിയപ്പെടുന്നത്. പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലേക്കാണ് ഈ വാഹനത്തിന്റെ വരവ്.
നിലവിൽ എലൈറ്റ് ഐ20, ഫോക്സ്‌വാഗൺ പോളോ, ഹോണ്ട ജാസ്സ്, ഫിയറ്റ് പൂന്തോ എന്നീ വാഹനങ്ങളെയാണ് വൈആർഎ ലക്ഷ്യം വെക്കുന്നത്.


Click it and Unblock the Notifications










