മെഴ്സിഡിസ് എഎംജി സി63 എസ് ഇന്ത്യയിലേക്ക് സെപ്തംബർ 3ന്
ഇന്ത്യൻ വിപണിയിൽ കൂടുതൽ ഉൽപന്നങ്ങളെത്തിക്കാനുള്ള തങ്ങളുടെ പരിപാടി മെഴ്സിഡിസ് നടപ്പുവർഷത്തിന്റെ തുടക്കത്തിൽ തന്നെ വെളിപ്പെടുത്തിയിരുന്നതാണ്. 2015ൽ മാത്രം പതിനഞ്ച് മോഡലുകൾ (പുതിയ ലോഞ്ചുകളായും നിലവിലുള്ളവയുടെ പുതുക്കലുകളായും) ഇന്ത്യയിലെത്തുമെന്നായിരുന്നു മെർക്ക് വാക്കുതന്നത്. ഇത് പാലിക്കുന്നതിൽ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല മെഴ്സിഡിസ് എന്നാണ് ഇതുവരെയുള്ള കാര്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാവുക. ഇതിനകം തന്നെ 10 മോഡലുകൾ വിപണിയിൽ എത്തിക്കഴിഞ്ഞു.
ഇക്കൂട്ടത്തിൽ മെഴ്സിഡിസ്സിന്റെ പെർഫോമൻസ് വിഭാഗമായ എഎംജിയിൽ നിന്നുള്ള വാഹനങ്ങളും കാണാവുന്നതാണ്. പുതിയ വാർത്തകൾ പറയുന്നത് മെഴ്സിഡിസ് എഎംജി സി63 എസ് മോഡൽ ഇന്ത്യയിലെത്തുന്നതിനെക്കുറിച്ചാണ്. സെപ്തംബർ മൂന്നിന് ഈ കാർ വിപണി പിടിക്കും.

4.0 ലിറ്റർ ശേഷിയുള്ള ട്വിൻ ടർബോ എൻജിനാണ് എഎംജി സി63 എസ് മോഡലിൽ ഘടിപ്പിച്ചിരിക്കുന്നത്. 503 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് ശേഷിയുണ്ട്. 700.19 എൻഎം ടോർക്ക് ഉൽപാദിപ്പിക്കുന്നു എഎംജി സി63 എസ് എൻജിൻ. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത പിടിക്കാൻ ഈ എൻജിന് സാധിക്കും.

ബിഎംഡബ്ല്യു എം3 സെഡാനാണ് ഇന്ത്യയിൽ ഈ വാഹനത്തിന്റെ പ്രധാന എതിരാളി. 1,23,00,000 രൂപയാണ് എം3യുടെ എക്സ്ഷോറൂം വില.



Click it and Unblock the Notifications








