മെഴ്സിഡിസ് ബെൻസ് സിഎൽഎ സെഡാൻ ഇന്ത്യയിൽ നിർമിക്കും

Written By:

മെഴ്സിഡിസ്സിന്റെ കോംപാക്ട് സെഡാനായ സിഎൽഎ മോഡൽ ഇനി ഇന്ത്യയിൽ നിർമിക്കും. ഛക്കനിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് ഈ വാഹനത്തിന്റെ നിർമാണം നടക്കുക.

പെട്രോൾ, ഡീസൽ എൻജിനുകൾ ഘടിപ്പിച്ച് വിപണിയിൽ ലഭ്യമാണ് മെഴ്സിഡിസ് സിഎൽഎ ചെറുസെഡാൻ.

സെഗ്മെന്റിൽ വർധിച്ചുവരുന്ന മത്സരത്തെ കാര്യക്ഷമമായി നേരിടാൻ മെഴ്സിഡിസ്സിനെ ഈ പുതിയ നീക്കം സഹായിക്കും. വിലയിടുന്നതിൽ ഇനി മത്സരക്ഷമത കൂടും.

മെഴ്സിഡിസ്സിന്റെ ഇന്ത്യയിടെ പ്ലാന്റിൽ നിർമാണത്തിനെത്തുന്ന ഏഴാമത്തെ മോഡലാണ് സിഎൽഎ ക്ലാസ്സ്.

യുവാക്കൾക്കിടയിൽ സിഎൽഎ ക്ലാസ്സിന് വലിയ സ്വീകാര്യതയുണ്ട്. ജർമനിക്കു പുറത്ത് വളരെക്കുറച്ചിടങ്ങളിൽ മാത്രമേ മെഴ്സിഡിസ് കാറുകൾ ഉൽപാദിപ്പിക്കുന്നുള്ളൂ. ഇന്തോനീഷ്യ, മലേഷ്യ, വിയറ്റ്നാം, ഇന്ത്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലാണ് മെഴ്സിഡിസ്സിന് പ്ലാന്റുകളുള്ളത്.

Cars താരതമ്യപ്പെടുത്തൂ

മെഴ്സിഡസ് ബെന്‍സ് എ ക്ലാസ്
മെഴ്സിഡസ് ബെന്‍സ് എ ക്ലാസ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #mercedes
English summary
Mercedes Benz CLA Compact Sedan Now Manufactured In India.
Story first published: Wednesday, September 9, 2015, 15:56 [IST]
Please Wait while comments are loading...

Latest Photos