ജിഎല്‍എ ക്ലാസ് ഇന്ത്യന്‍ ഉല്‍പാദനം തുടങ്ങി

By Santheep

മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍എ ക്ലാസ് എസ്‌യുവിയുടെ ഉല്‍പാദനം ഇനി ഇന്ത്യയില്‍ നടക്കും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ജിഎല്‍എ ക്ലാസ്സിന് പ്രിയം വര്‍ധിച്ചുവരുന്നത് മനസ്സിലാക്കിയാണ് മെഴ്‌സിഡിസ് ഈ നീക്കം നടത്തുന്നത്.

നിലവില്‍ ആറ് മോഡലുകളാണ് മെഴ്‌സിഡിസ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്:

  • എസ് ക്ലാസ്
  • ഇ ക്ലാസ്
  • സി ക്ലാസ്
  • എം ക്ലാസ്
  • ജിഎല്‍ ക്ലാസ്
  • ജിഎല്‍എ

ഇതുവരെയായി ഇന്ത്യയില്‍ മെഴ്‌സിഡിസ് 100 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇനിയും വലിയ നിക്ഷേപം ആവശ്യമായി വരും ഭാവിയിലെ മുന്നേറ്റങ്ങള്‍ക്ക്. മെഴ്‌സിഡിസ്സിന്റെ ഉല്‍പാദന കേന്ദ്രത്തിന് 20,000 യൂണിറ്റ് (മാസത്തില്‍) വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്.

Mercedes Benz GLA-Class Production Now Localised

ജിഎല്‍എ ക്ലാസ് മോഡലുകളുടെ വിലകള്‍ (പൂനെ എക്‌സ്‌ഷോറൂം നിരക്ക്)

  • ജിഎല്‍എ 200 സിഡിഐ സ്‌റ്റൈല്‍ - 31.31 ലക്ഷം
  • ജിഎല്‍എ സിഡിഐ സ്‌പോര്‍ട് - 34.25 ലക്ഷം

2143സിസി ശേഷിയുള്ള 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍എ ക്ലാസ്സില്‍ ഘടിപ്പിച്ചിട്ടുള്ളത്. 134.04 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. 300 എന്‍എം ടോര്‍ക്ക് ഉല്‍പാദിപ്പിക്കുന്നു ഈ ഡിസല്‍ എന്‍ജിന്‍. 7 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു ഈ എന്‍ജിനോടൊപ്പം.

mercedes benz

Article Published On: Thursday, June 11, 2015, 16:51 [IST]
English summary
Mercedes Benz GLA-Class Production Now Localised.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X