ബിഎംഡബ്ല്യു വൈസ് പ്രസിഡണ്ടിനെ മെഴ്‌സിഡിസ് ചൂണ്ടി
ജര്‍മന്‍ ആഡംബര കാര്‍ ഭീമന്‍മാര്‍ തമ്മിലുള്ള വിപണിമത്സരത്തിന് പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ട് മെഴ്‌സിഡിസ് ബെന്‍സ് തങ്ങളുടെ എതിരാളിയായ ബിഎംഡബ്ല്യുവിന്റെ വൈസ് പ്രസിഡണ്ടുമാരിലൊരാളായിരുന്ന സജ്ജദ് ഖാനെ വിലയ്‌ക്കെടുത്തു. ഇദ്ദേഹം കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ കമ്പനിക്കൊപ്പമുണ്ടെങ്കിലും ബിമ്മര്‍ മെഴ്‌സിഡിസ് ഇപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ബിഎംഡബ്ല്യുവിന്റെ കണക്ടഡ്‌ഡ്രൈവ് സിസ്റ്റം വികസിപ്പിച്ചെടുക്കുന്ന പ്രോഗ്രാമിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു എന്നത് ഈ നിയമനത്തെ നിര്‍ണായകമാക്കുന്നു. ഈ സാങ്കേതികത ബിഎംഡബ്ല്യുവിനെ എതിരാളികളെ പ്രതിരോധത്തിലക്കാന്‍ ശേഷിയുള്ള ഒന്നായിരുന്നു വിപണിയില്‍.

ബിഎംഡബ്ല്യുവില്‍ വരുന്നതിനു മുമ്പ്, 2001ല്‍ ഡൈംലര്‍ ക്രൈസ്ലറിനു വേണ്ടി ജോലി ചെയ്തിട്ടുണ്ട് സജ്ജദ് ഖാന്‍. പിന്നീട് മാഗ്ന ഗ്രൂപ്പിലേക്കും അവിടെനിന്ന് ബിഎംഡബ്ല്യു ഗ്രൂപ്പിലേക്കും ഇദ്ദേഹം മാറി.
തല്‍സമയ ട്രാഫിക് വിവരങ്ങള്‍ മുതല്‍ ഓട്ടോണമസ് ഡ്രൈവിങ്ങിനാവശ്യമായ സാങ്കേതികത അടക്കമുള്ളവ ചേരുന്ന സംവിധാനമാണ് കണക്ടഡ്‌ഡ്രൈവ് സിസ്റ്റം.


Click it and Unblock the Notifications