മെഴ്‌സിഡിസ് വില്‍പനയില്‍ ചരിത്രം സൃഷ്ടിച്ചു
രണ്ടായിരത്തിപ്പതിന്നാലിന്റെ തുടക്കത്തില്‍ വിപണിയില്‍ സീന്‍ ഡാര്‍ക്കായിരുന്നു. പ്രസ്തുത വര്‍ഷത്തിന്റെ അവസാനമാസത്തില്‍ പക്ഷേ, സീന്‍ മാറുന്നതാണ് നമ്മള്‍ കണ്ടത്. മിക്കവാറും കമ്പനികള്‍ മികച്ച വില്‍പനാനിരക്കുകളാണ് കണ്ടെത്തിയത്.
ആഡംബരവിപണിയില്‍ പക്ഷേ, വര്‍ഷം മുഴുവന്‍ തരക്കേടില്ലാത്ത വില്‍പന പിടിക്കാന്‍ കമ്പനികള്‍ക്കായി. രാജ്യത്ത് പുതുതായി വളര്‍ന്നുവന്നിട്ടുള്ള ഉപരിവര്‍ഗത്തില്‍ നിന്നുള്ള ഡിമാന്‍ഡാണ് ഇവരെ പിടിച്ചുനിറുത്തിയത്.

കഴിഞ്ഞവര്‍ഷം മെഴ്‌സിഡിസ് 10,201 കാറുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു. രാജ്യത്തെ മെഴ്‌സിഡിസ് വില്‍പനാചരിത്രത്തില്‍ ഏറ്റവും വലിയ സംഖ്യയാണിത്. രണ്ടായിരത്തിപ്പതിമ്മൂന്നിനെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞവര്‍ഷം മെഴ്‌സിഡിസ്സിനുണ്ടായിട്ടുള്ളത്.
കൂടുതല്‍ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ച് കടുത്ത മത്സരത്തെ നേരിടാനാണ് മെഴ്‌സിഡിസ് ഇപ്പോള്‍ ഉദ്യമിക്കുന്നത്.


Click it and Unblock the Notifications








