വിദേശകാര്യമന്ത്രാലയം ഇ ക്ലാസ്സുകൾ വാങ്ങിക്കൂട്ടുന്നു

Written By:

മെഴ്സിഡിസ് ഇന്ത്യയ്ക്ക് വൻ ചാകരയാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് കിട്ടിയിരിക്കുന്നത്. 55 ഇ ക്ലാസ് മോഡലുകൾക്കുള്ള ഓർഡർ മന്ത്രാലയത്തിൽ നിന്നും കമ്പനിക്ക് ലഭിച്ചുകഴിഞ്ഞു.

കൂടുതൽ വിവരങ്ങളിലേക്ക്...

To Follow DriveSpark On Facebook, Click The Like Button
വിദേശകാര്യമന്ത്രാലയം ഇ ക്ലാസ്സുകൾ വാങ്ങിക്കൂട്ടുന്നു

ഈയിടെ ജർമൻ ചാൻസലർ ആൻജെല മെർക്കേൽ ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിനു പിന്നാലെയാണ് ഇന്ത്യ ജർഡമൻ കമ്പനിയായ മെഴ്സിഡിസ്സിന് ഓർഡർ നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.

വിദേശകാര്യമന്ത്രാലയം ഇ ക്ലാസ്സുകൾ വാങ്ങിക്കൂട്ടുന്നു

ഒന്നും രണ്ടുമല്ല, അമ്പത്തഞ്ചെണ്ണമാണ് വിദേശകാര്യമന്ത്രാലയം ഓർഡർ ചെയ്തിരിക്കുന്നത്. ഈ കാറുകൾ മന്ത്രാലയത്തിലെത്തുന്ന വിദേശ പ്രതിനിധികൾക്ക് സഞ്ചരിക്കാനായി ഉപയോഗിക്കും.

വിദേശകാര്യമന്ത്രാലയം ഇ ക്ലാസ്സുകൾ വാങ്ങിക്കൂട്ടുന്നു

ഇ 250 സിഡിഐ ആഡംബര സെഡാനുകളാണ് വാങ്ങുന്നത്. ഇന്ത്യ ആഫ്രിക്ക ഫോറം സമ്മിറ്റ് നടക്കാനിരിക്കുന്നതു കൂടി മുന്നിൽക്കണ്ടാണ് ഈ വൻ പർച്ചേസ് നടത്തുന്നത്.

വിദേശകാര്യമന്ത്രാലയം ഇ ക്ലാസ്സുകൾ വാങ്ങിക്കൂട്ടുന്നു

മന്ത്രാലയത്തിന്റെ ഈ നീക്കം മെഴ്സിഡിസ്സിന് ഒരു വൻ കിട്ടലാണ്. ഇ ക്ലാസ് ബ്രാൻഡിന് ഇതൊരു നല്ല അംഗീകാരമാണ് രാജ്യത്ത്.

വിദേശകാര്യമന്ത്രാലയം ഇ ക്ലാസ്സുകൾ വാങ്ങിക്കൂട്ടുന്നു

2143സിസി ശേഷിയുള്ളതാണ് ഈ വാഹനത്തിലെ എൻജിൻ. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ വെറും 7.5 സെക്കൻഡ് നേരം മാത്രമേയെടുക്കൂ ഈ വാഹനം.

കൂടുതല്‍... #mercedes
English summary
Mercedes India Receives Order Of 55 E-Class By Ministry Of External Affairs.
Story first published: Thursday, October 22, 2015, 18:15 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark