മെയ്ബാക്ക് ഇന്ത്യയിലേക്ക് സെപ്തംബർ 25ന്
മെഴ്സിഡിസ് ബെൻസ് തങ്ങളുടെ ഉപ ബ്രാൻഡായ മെയ്ബാക്കിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. സെപ്തംബർ 25നാണ് ഈ ആഡംബര കാർ ബ്രാൻഡിന്റെ ഇന്ത്യയിലേക്കുള്ള വരവ് സംഭവിക്കുക.
മെയ്ബാക്ക് എസ്600 മോഡലാണ് ഇന്ത്യയിൽ ആദ്യം ലോഞ്ച് ചെയ്യുക.

6.0 ലിറ്റർ ശേഷിയുള്ള വി12 എൻജിനാണ് മെയ്ബാക്കിൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ പെട്രോൾ എൻജിൻ 523 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 829.76 എൻഎം ആണ് ടോർക്ക്. ഒരു 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എൻജിൻ കരുത്ത് ചക്രങ്ങളിലെത്തിക്കും.
മെയ്ബാക്ക് എസ്600 മോഡലിനെ പൂർണമായും വിദേശത്തു നിർമിച്ച് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുകയാണ് മെഴ്സിഡിസ് ചെയ്യുന്നത്. ഷോറൂം വില ഏതാണ് 1,50,00,000 രൂപ വരും.

മെയ്ബാക്കിലെ സുരക്ഷാ സംവിധാനങ്ങൾ
- അറ്റൻഷൻ അസിസ്റ്റ്
- പ്രീ സേഫ്
- കൊളിഷൻ പ്രിവൻഷൻ അസിസ്റ്റ് പ്ലസ്
- മെഴ്സിഡിസ് എംബ്രേസ്
- സീറ്റ് ബെൽറ്റ് എയർബാഗുകൾ
- ഒക്കുപ്പൻഡ് ക്ലാസ്സിഫിക്കേഷൻ സിസ്റ്റം
- ഒമ്പത് എയർബാഗുകൾ


Click it and Unblock the Notifications








