മെഴ്സിഡിസ് എസ് 500ഉം എസ്63 എഎംജി കൂപെയും വിപണിയിൽ

Written By:

മെഴ്സിഡിസ് ബെൻസ് എസ്500 കൂപെ, എസ്63 എഎംജി കൂപെ എന്നീ മോഡലുകൾ വിപണിയിലെത്തി. ഇന്ത്യയിൽ മെഴ്സിഡിസ്സിന്റെ അന്തർദ്ദേശീയ വിപണിയിലുള്ള ഉൽപന്നങ്ങൾ എത്തിക്കുന്നത് ലക്ഷ്യം വെച്ചുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇവയുടെ വരവ്.

ഇവയോടൊപ്പം, മെഴ്സിഡിസ് ജി63 എഎംജിക്ക് ഒരു പ്രത്യേക കളർ വേർഷനും എത്തിച്ചിട്ടുണ്ട്. കൂടുതൽ വായിക്കാം താളുകളിൽ.

മെഴ്സിഡിസ് എസ് 500ഉം എസ്63 എഎംജി കൂപെയും വിപണിയിൽ

പ്രകടനശേഷിയുള്ള മെഴ്സിഡിസ് ബെൻസ് എസ്500, എസ്63 എഎംജി എന്നീ കൂപെകളുടെ വിപണിപ്രവേശം നിർണായകമായ ഒന്നായി എണ്ണണം. പടിഞ്ഞാറൻ വിപണികളെപ്പോലെ ഇത്തരം മോഡലുകൾ ഏറ്റെടുക്കാൻ ഇന്ത്യയിലെ ഉപഭോക്താക്കൾ തയ്യാറായിക്കഴിഞ്ഞുവെന്നാണ് മെഴ്സിഡിസ് കരുതുന്നത്.

വിലകൾ

വിലകൾ

മെഴ്സിഡിസ് ബെൻസ് എസ്500 കൂപെ - 2,00,00,000

മെഴ്സിഡിസ് ബെൻസ് എസ്63 എഎംജി കൂപെ - 2,60,00,000

മെഴ്സിഡിസ് ബെൻസ് എഎംജി - 2,17,00,000

മെഴ്സിഡിസ് എസ് 500ഉം എസ്63 എഎംജി കൂപെയും വിപണിയിൽ

എസ്500 മോഡലിൽ ഘടിപ്പിച്ചിരിക്കുന്നത് 4.7 ലിറ്റർ ശേഷിയുള്ള ഒരു ട്വിൻ ടർബോ വി8 എൻജിനാണ്. ഈ എൻജിൻ 455 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 700 എൻഎം ആണ് ടോർക്ക്.

മെഴ്സിഡിസ് എസ് 500ഉം എസ്63 എഎംജി കൂപെയും വിപണിയിൽ

എസ്63 മോഡലിന് കരുത്തു പകരുന്നത് ഒരു 5.5 ലിറ്റർ വി8 എൻജിനാണ്. ഇതോടൊപ്പവും ഇരട്ട ടർബോകൾ ചേർത്തിട്ടുണ്ട്. 585 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 900 എൻഎം ആണ് ടോർക്ക്.

ചിത്രത്തിൽ മെഴ്സിഡിസ് ജി63 എഎംജി

ചിത്രത്തിൽ മെഴ്സിഡിസ് ജി63 എഎംജി

എസ്500 കൂപെയിൽ 7ജി-ട്രോണിക് പ്ലസ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. എസ്63 കൂപെയിൽ എഎംജി സ്പീഡ്ഷിഫ്റ്റ് എംസിടി 7 സ്പീഡ് സ്പോർട്സ് ട്രാൻസ്മിഷനാണ് ഘടിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍... #mercedes #new launch
English summary
Mercedes S500 and S63 AMG Coupes Launched.
Story first published: Thursday, July 30, 2015, 17:06 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark