മിത്സുബിഷി പജീറോ സ്പോർട് 2017ൽ ഇന്ത്യയിലെത്തും
മിത്സുബിഷി പജീറോ സ്പോർടിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിലേക്ക് 2017ൽ എത്തിച്ചേരും. ഇതിനകം തന്നെ നിരവധി അന്തർദ്ദേശീയ വിപണിയിൽ എത്തിചേർന്ന മോഡലാണിത്.
വിദേശത്തു നിന്ന് ഘടകഭാഗങ്ങളെത്തിച്ച് ഇന്ത്യയിൽ അസംബ്ൾ ചെയ്യുന്ന രീതിയാണ് മിത്സുബിഷി നിലവിൽ തുടരുന്നത്. പുതിയ പജീറോയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കുക. ചെന്നൈയിലെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് പ്ലാന്റിൽ വെച്ചാണ് അസംബ്ലിങ് നടക്കുന്നത്.

2.4 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിനാണ് പജീറോ സ്പോർടിൽ ഘടിപ്പിച്ചിട്ടുള്ളത്. 178.45 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് ശേഷിയുണ്ട്. 431 എൻഎം ആണ് ടോർക്ക്. ഒരു 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വാഹനത്തോടു ചേർത്തിരിക്കുന്നു.
ഇന്ത്യയിൽ ധാരാളം ഡീലർഷിപ്പുകൾ ഇല്ലാതിരുന്നിട്ടും മികച്ച ഡിമാൻഡാണ് മിത്സുബിഷി പജീറോയ്ക്കുള്ളത്. ഫോർച്യൂണർ പോലുള്ള വമ്പന്മാർ മത്സരിക്കുന്ന സെഗ്മെന്റാണിത്.


Click it and Unblock the Notifications








