ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് സിഇഒയുടെ അടിയന്തിര രാജി
അംബാസ്സഡര്‍ കാറുകളുടെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ സിഇഒ സ്ഥാനത്തു നിന്ന് മോലോയ് ചൗധരി രാജിവെച്ചു. ഇദ്ദേഹത്തിന്റെ രാജ് അടിയന്തിരമായി പ്രാബല്യത്തില്‍ വന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. കാരണം വ്യക്തമല്ല.
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് നല്‍കിയ അറിയിപ്പില്‍ നിന്നാണ് ഇക്കാര്യം വെളിപ്പെടുന്നത്. ജൂണ്‍ 15നായിരുന്നു രാജി.

2014 മെയ് 10നായിരുന്നു മോലോയ് ചൗധരി ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ സിഇഒ ആയി ചാര്‍ജെടുത്തത്.
നിലവില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് സ്വന്തം ഉല്‍പന്നങ്ങളൊന്നും വിപണിയിലെത്തിക്കുന്നില്ല. അംബാസ്സഡര്‍ കാറിന്റെ ഉല്‍പാദനം നിറുത്തിയിരിക്കുകയാണ്. കൊല്‍ക്കത്തയിലെ അംബാസ്സഡര്‍ പ്ലാന്റ് ഇതിനകം തന്നെ അടച്ചിട്ടുണ്ട്.
ചെന്നൈയില്‍ കമ്പനിക്കുള്ള പ്ലാന്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ മിത്സുബിഷിയുടെ വാഹനങ്ങള്‍ അസംബ്ള്‍ ചെയ്തുവരുന്നു.


Click it and Unblock the Notifications








